അദാനിയുടെ ഓഹരി കൈമാറ്റ വിഷയത്തിൽ പ്രതികരണവുമായി മുൻതുറമുഖ മന്ത്രി വിഎൻ വാസവൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അദാനിയുടെ ഓഹരി കൈമാറ്റ വിഷയത്തിൽ പ്രതികരണവുമായി മുൻതുറമുഖ മന്ത്രി വിഎൻ വാസവൻ. ഇതിൽ ദുരൂഹതകൾ ഏറെയുണ്ടെന്നും മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് എങ്ങനെ പറയുമെന്നും വി എൻ വാസവൻ ചോദിച്ചു. അദാനി ​ഗ്രൂപ്പുമായി എന്തിനാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നതെന്നും അദ്ദേഹം ചോദിച്ചു.വിഴിഞ്ഞം തുറമുഖം ഇടത് സർക്കാരിന്റെ പ്രയത്നത്തിന്റെ ഫലമാണെന്നും പ്രതീക്ഷിച്ചതിലേറെ നേട്ടത്തിലാണിപ്പോൾ എന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തിന്റെ നേട്ടം കണ്ട് എംഎസ് സി 49% ഓഹരി വാങ്ങിയെന്ന് അറിഞ്ഞെന്നും ഈ വിഷയത്തിലെ മുഖ്യമന്ത്രിയുടെ വാദം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.തുറമുഖത്തിന്റെ ഓഹരി വിൽക്കമെണെങ്കിൽ സർക്കാർ അനുമതി വേണം എന്നാണ് വ്യവസ്ഥയെന്നും എന്നിട്ട് അറിഞ്ഞില്ലെന്ന് പറയുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

സുരക്ഷ, ധനനഷ്ടം തുടങ്ങീ കാര്യങ്ങളിൽ സർക്കാർ ഗൗരവത്തിൽ എടുത്തില്ലെന്നും ഒരു പഠനം നടത്താതെയാണ് സർക്കാർ നീക്കമെന്നും അദ്ദേഹം വിമർശിച്ചു.ഇത് ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടാണെന്നും ദുരൂഹതകൾ ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നേരത്തേ തന്നെ ഇക്കാര്യത്തിൽ അദാനിയുമായി ചർച്ച നടത്തിയിരുന്നു എന്നാണ് മനസ്സിലാകുന്നതെന്നും മുതലാളിത്ത വർഗം തുറമുഖത്തിന് മേലേ വട്ടമിട്ടു പറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഓഹരി വാങ്ങാൻ സർക്കാർ അനുമതി എന്ന വ്യവസ്ഥ എങ്ങനെ മറികടന്നു എന്ന് അന്വേഷിക്കണമെന്നും വാസവൻ പറഞ്ഞു. സർക്കാർ അറിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ വാദം ദുരൂഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ ഭൂചലനം : റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത: ഇൻഡോനേഷ്യയിൽ ഭൂചലനമുണ്ടായതായി വിവരം. ഭൂചലനം റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി....
CRIME SCENE

വീട്ടിലെത്തിയതിനു പിന്നാലെ വാക്കുതർക്കം ; മുൻ ഭർത്താവിനെ തവ കൊണ്ടടിച്ച് കൊലപ്പെടുത്തി യുവതി

0
ലക്നൗ : വാക്കുതർക്കത്തെ തുടർന്ന് മുൻ ഭർത്താവിനെ തവ ഉപയോഗിച്ച് തലക്കടിച്ച്...

യുകെയെ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൺ’ എന്ന് വിശേഷിപ്പിച്ച് നെതന്യാഹു

0
ടെൽ അവീവ്: യുകെയ്ക്കെതിരെ കടുത്ത വിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു....

സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ ഫ്രീഡം വാക്ക് ; പങ്കുചേർന്ന് മുഖ്യമന്ത്രിയും

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് രാത്രിനടത്തവുമായി വനിതകൾ. സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ...