ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ക്യാപ്റ്റന്‍ സതീഷ് ശര്‍മ(73) അന്തരിച്ചു. ബുധനാഴ്ച ഗോവയില്‍ വെച്ചായിരുന്നു അന്ത്യം. വെള്ളിയാഴ്ച ഡല്‍ഹിയില്‍ വെച്ച് സംസ്കാര ചടങ്ങുകള്‍ നടക്കും. 1993-96 കാലയളവില്‍ പി.വി. നരസിംഹറാവു മന്ത്രി സഭയില്‍ പെട്രോളിയം ആന്‍ഡ് നാച്ച്റല് ഗ്യാസ് മന്ത്രിയായി ശര്‍മ സേവനം അനുഷ്ടിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം മൂന്ന് തവണ ലോക്സഭാ എംപിയായിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ക്യാപ്റ്റന്‍ സതീഷ് ശര്‍മ അന്തരിച്ചു
RECENT NEWS
Advertisment