വ്യാപകമായി കൃഷി നശിപ്പിക്കുന്ന നാല്‍പതോളം കാട്ടുപന്നികളെ കാളികാവില്‍ വെടിവെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വ്യാപകമായി കൃഷി നശിപ്പിക്കുന്ന നാല്‍പതോളം കാട്ടുപന്നികളെ കാളികാവില്‍ വെടിവെച്ചു കൊന്നു. ബുധനാഴ്ച തുടങ്ങി വ്യാഴാഴ്ച പുലര്‍ച്ചവരെ നടത്തിയ തിരച്ചിലിലാണ് പന്നികളെ വെടിവെച്ചിട്ടത്. ജില്ലയില്‍ ഒറ്റ ദിവസം നടന്ന ഏറ്റവും വലിയ പന്നിവേട്ടയാണിത്. മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ കാമ്പയിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് വനം അധികൃതരുടെ അനുമതിയോടെ കര്‍ഷകക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാട്ടുപന്നി വേട്ട ശക്തമാക്കിയത്.

കൃഷി നശിപ്പിക്കുന്നതിനു പുറമെ ഒട്ടേറെ കര്‍ഷകര്‍ക്കും ഇതിനകം പന്നിയാക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. കൊന്നൊടുക്കിയ പന്നികള ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കണക്കെടുപ്പിനും പരിശോധനക്കും ശേഷം ഫോറസ്റ്റ്‌സ്റ്റേഷന്‍ പരിസരത്ത് കുഴിച്ചു മുടി. ഡി.എഫ്.ഒയുടെ എംപാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും അംഗീകൃത തോക്ക് ലൈസന്‍സുമുള്ള വിദഗ്ധ ഷൂട്ടര്‍മാരുടെ നേതൃത്വത്തിലാണ് പന്നിവേട്ട നടത്തിയത്. പന്നിവേട്ടക്ക് ഉത്തരവിടാന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് അധികാരം നല്‍കുന്ന നിയമം അനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് പി. ഷിജി മോളുടെ ഉത്തരവിലാണ് പന്നി വേട്ട നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...