വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മുതുകുളം : വയോധികനെ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുതുകുളം തെക്ക് ലൗ ഡേയില്‍ സ്റ്റാലിനെ(84)യാണ് ചൊവ്വാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടത്. കട്ടിലിനോടു ചേര്‍ന്ന് താഴെ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അഴുകി തുടങ്ങിയ മൃതദേഹത്തിനു രണ്ടു ദിവസത്തോളം പഴക്കമുണ്ട്. കട്ടിലില്‍ ഭാര്യ ത്രേസ്യാമ കാവലായി ഇരിപ്പുണ്ടായിരുന്നു. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഇവര്‍ക്കും എണ്‍പതു വയസോളം പ്രായമുണ്ട്.

മൃതദേഹത്തിന്റെ തലയുടെ ഭാഗത്തു ചുറ്റിലും രക്തം ഉണങ്ങി കിടപ്പുണ്ട്. ചൂളത്തെരുവ് കൊച്ചുമുറി പുതുവല്‍ കുടുംബാംഗമാണ് സ്റ്റാലിന്‍. മൂത്ത മകന്‍ അജിയുടെ വീടായ ലൗ ഡേയിലാണ് രണ്ടു വര്‍ത്തിലേറെയായി താമസിച്ചു വന്നിരുന്നത്. മുറി പോലീസ് സീല്‍ ചെയ്തു. ബുധനാഴ്ച വിരലടയാള-ഫോറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിക്കും. ഇതിനുശേഷം മാത്രമേ മൃതദേഹ പരിശോധന നടത്തുകയുളളൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...