പത്തനംതിട്ടയില്‍ പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട കുമ്പനാട് കോയിപ്രത്ത് പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കഴുത്തില്‍ കുരുക്കിട്ട് മുറുക്കി നിലത്ത് വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കോയിപ്രം കടപ്ര സ്വദേശി ശശിധരന്‍ പിള്ളയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം നടത്തും.

സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി പറഞ്ഞു. ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി. കടപ്ര കരിയിലമുക്കില്‍ പമ്പയാറിന്റെ കൈവഴിയായ വരാല്‍ച്ചാലിന് സമീപമുള്ള പറമ്പില്‍ ഇന്ന് രാവിലെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുൻ പാക് ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങിൽ ലഷ്‌കർ ഭീകരർ

0
ഇസ്ലാമാബാദ് : മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരൻ...

ആറ്റുകാലില്‍ വാടക വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0
തിരുവനന്തപുരം : തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കി സംഭവത്തിൽ കൂടുത വിവരങ്ങൾ...

ചെമ്പഴന്തിയിൽ ഡ്രൈവർ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ

0
തിരുവനന്തപുരം : ചെമ്പഴന്തിയിൽ പിക്കപ്പ് ഓട്ടോറിക്ഷ ഡ്രൈവറെ ക്ഷേത്രക്കുളത്തിൽ ജീവനൊടുക്കിയ നിലയിൽ...

ഇഡി ഉദ്യാഗസ്ഥരെ ആക്രിച്ച കേസില്‍ ഒമ്പതാം പ്രതി ഹരീഷ് കുമാറിന്‍റെ ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി

0
തിരുവനന്തപുരം: ഇഡി ഉദ്യാഗസ്ഥരെ ആക്രിച്ച കേസില്‍ ഒമ്പതാം പ്രതി ഹരീഷ് കുമാറിന്...