രണ്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു ; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 145 ആയി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ന് രണ്ട് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 145 ആയി. പ്രവാസിയായ കൗമാരക്കാരനും ബ്രിട്ടനില്‍ നിന്ന് ഗുജറാത്തിലെത്തിയ 45 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഇന്നുവരെ 48 പേര്‍ക്കാണ് രോഗബാധ. ഡല്‍ഹിയില്‍ 22 പേര്‍ക്കും രാജസ്ഥാനില്‍ 17 പേര്‍ക്കും കര്‍ണാടകയില്‍ 14 പേര്‍ക്കും തെലങ്കാനയില്‍ 20 പേര്‍ക്കും ഗുജറാത്തില്‍ ഒന്‍പത് പേര്‍ക്കും കേരളത്തില്‍ 11 പേര്‍ക്കും ആന്ധ്രയിലും ചണ്ഡിഗഡിലും തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും ഓരോരുത്തര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 8 പേര്‍ക്കാണ് രോഗബാധ. തെലങ്കാനയില്‍ എട്ടുപേരില്‍ നിന്ന് രോഗികളുടെ എണ്ണം 20 ആയി ഉയര്‍ന്നു. ഡിസംബര്‍ 15ന് യുകെയില്‍ നിന്ന് അഹമ്മദാബാദില്‍ എത്തിയ ആള്‍ക്കാണ് രോഗം സ്ഥീരികരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇയാളുടെ ആരോഗ്യനില തൃപ്തികരണമാണെന്നും അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കൊപ്പം സഞ്ചരിച്ച മറ്റ് യാത്രക്കാര്‍ക്കും സമ്പര്‍ക്കം പുലര്‍ത്തിയ മറ്റുള്ളവരുടെയും പരിശോധന പൂര്‍ത്തിയാക്കിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...