ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ആള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ കാലിനു പരുക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ആള്‍ മരിച്ചു. ഉടുമ്പന്നൂര്‍ നടൂപ്പറമ്പില്‍ അബ്ദുല്‍ സലാം (52) ആണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് ടൗണില്‍ അലഞ്ഞു നടക്കുന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ ടൗണ്‍ ഹാളിന് സമീപത്താണ് സലാമിനെ കാലിന് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. പിടിച്ചുപറി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് സലാമെന്നു പോലീസ് പറഞ്ഞു.

നഗരത്തില്‍ അലഞ്ഞു തിരിയുന്ന സ്ത്രീയുമായി മദ്യം വീതം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായതായി പോലീസിന്റെ അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നുള്ള കൊലപാതകമാണോ ഇതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. അതേസമയം ഇവര്‍ മുമ്പും പലരെയും സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച്‌ ആക്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇവരാണോ സലാമിനെ ഉപദ്രവിച്ചതെന്ന കാര്യത്തില്‍ തെളിവു ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഇയാളെ പരുക്കേറ്റ നിലയില്‍ കണ്ടതായി നാട്ടുകാര്‍ പോലീസില്‍ അറിയിച്ചത്. ഷെരീഫയാണ് അബ്ദുല്‍ സലാമിന്റെ ഭാര്യ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...