തൃശൂര്‍ : കാണാതായ നാടന്‍ പാട്ട് ഗായകന്റെ മൃതദേഹം പാറമടയില്‍ നിന്ന് കണ്ടെത്തി. ചാലക്കുടി കാഞ്ഞിരപ്പള്ളി സ്വദേശിയായ കെ എസ് സുജിത്ത് എന്ന ജിത്തു(26) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ഉത്സവാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയ ജിത്തുവിനെ കാണാതായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പാറമടയ്ക്ക് സമീപം കണ്ടെത്തിയതോടെ ബുധനാഴ്ച അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ചാലക്കുടി പോലീസ് അന്വേഷണം ആരംഭിച്ചു.
കാണാതായ നാടന്‍പാട്ട് ഗായകന്റെ മൃതദേഹം പാറമടയില്‍ നിന്ന് കണ്ടെത്തി
RECENT NEWS
Advertisment



























