വയനാട് : മുത്തങ്ങയില്‍ കഞ്ചാവുമായി ബംഗാള്‍ സ്വദേശി അറസ്റ്റില്‍. അനോവര്‍ എന്നയാളാണ് പിടിയിലായത്. 800 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേയ്‌ക്ക് പോകുകയായിരുന്ന ബസിലായിരുന്നു ഇയാള്‍ സഞ്ചരിച്ചിരുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ ഷാജി, പ്രിവന്‍റീവ് ഓഫീസര്‍ വി.ആര്‍ ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജീവ്, ഒ.കെ ജോഷിബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
കഞ്ചാവുമായി ബംഗാള്‍ സ്വദേശി അറസ്റ്റില്‍
RECENT NEWS
Advertisment



























