കൊട്ടാരക്കര വലിയന്തൂരില്‍ നിന്നും കാണാതായ 14 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : ഓടനാവട്ടം വലിയന്തൂരില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ സുധീഷ് (14) ന്റെ മൃതദേഹം മൈലാടുംപാറ പൊയ്കയില്‍ നിന്നും ഇന്ന് ഉച്ചയ്ക്ക് കണ്ടെത്തി. വലിയന്തൂരില്‍ പുതുവേലില്‍ വീട്ടില്‍ സുരേഷ് കുമാര്‍ മഞ്ജു ദമ്പതികളുടെ മകനാണ് സുധീഷ്.

കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിക്കാണ് വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നത്. രാത്രിയായിട്ടും കാണാത്തതിനാല്‍ പഞ്ചായത്ത് മെമ്പറെ വിവരം അറിയിക്കുകയും ജനപ്രതിനിധികളും കൊട്ടാരക്കര പോലീസും രാത്രി തിരച്ചില്‍ നടത്തുകയും ചെയ്തുവെങ്കിലും  കണ്ടെത്താന്‍ സാധിച്ചില്ല. ഇന്ന് രാവിലെയും തിരച്ചില്‍ തുടര്‍ന്നു.

വീടിന് അടുത്തുള്ള പാറമടയായ മൈലാടുംപാറ പൊയ്കയില്‍ സംശയം തോന്നുകയും കൊട്ടാരക്കര ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് പാറമടയില്‍ തിരച്ചില്‍ നടത്തി. പിന്നീട് മുങ്ങല്‍ വിദഗ്ധര്‍ എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണത്തില്‍ ദുരൂഹതയില്ലെന്ന് കൊട്ടാരക്കര പോലീസ് പറയുന്നു. ഓട്ടിസം ബാധിച്ച കുട്ടിയായിരുന്ന സുധീഷ് തൃങ്കണ്ണമംഗല്‍ എസ് വി എം എം എച്ച്‌ എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സുബാഷ്, ദീപ്തി എന്നിവര്‍ സഹോദരങ്ങളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....