ന്യൂനപക്ഷക്ഷേമ വകുപ്പ്​ തിരിച്ചെടുത്ത്​ മുഖ്യമന്ത്രി​ സമുദായത്തെ അപമാനിച്ചു : കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ന്യൂനപക്ഷ ക്ഷേമ വകു​പ്പ്​ മുഖ്യമന്ത്രി ഏറ്റെടുത്തതിനെതിരെ മുസ്​ലിം ലീഗ്​. ഇത്​ ഒരു സമുദായത്തെ തന്നെ അപമാനിക്കുന്നതിന്​ തുല്യമാണെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു മന്ത്രിക്ക്​ എന്ത്​ വകുപ്പ്​ കൊടുത്തു, കൊടുത്തില്ല എന്നതല്ല ഇവിടത്തെ പ്രശ്​നം. കൊടുത്തിട്ട്​ തിരിച്ചെടുത്തു എന്നതാണ്​ പ്രശ്​നം. ബന്ധപ്പെട്ട സമുദായം അത്​ കൈകാര്യം ചെയ്യുന്നത്​ ശരിയല്ലെന്നതാണ്​ ഇതിന്​ പിന്നിലെ കാരണമായി പറയുന്നത്​.

ഇതിനേക്കാള്‍ അപമാനിക്കല്‍ വേറെ എന്തുണ്ട്​. ആ സമുദായം അത്​ കൈകാര്യം ചെയ്യുന്നത്​ ശരിയല്ലെന്ന്​ പറയുന്നത്​ അപമാനിക്കലാണ്​. മതേതര പാരമ്പര്യത്തിന്​ തന്നെ അത്​ മോശമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്​ലിം ലീഗ്​ ഉന്നതാധികാര സമിതി യോഗത്തിനുശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

മന്ത്രി വി. അബ്​ദുറഹ്​മാന്​ ന്യൂനപക്ഷ ക്ഷേമ വകുപ്പ്​ നല്‍കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍​. എന്നാല്‍ ന്യൂനപക്ഷ ക്ഷേമ വകു​പ്പ്​ മുഖ്യമന്ത്രി ഏറ്റെടുത്തത്​ എല്ലാവരും സ്വാഗതം ചെയ്തുവെന്നാണ്​ പിണറായി വിജയന്‍ വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്​. മുസ്​ലിം സമുദായത്തിന്​ എന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ട്​. ഏതെങ്കിലും ക്രിസ്ത്യന്‍ സഭകള്‍ പറഞ്ഞതുകൊണ്ടല്ല വകുപ്പ് ഏറ്റെടുത്തത്. പൊതുതീരുമാനത്തി​ന്റെ  ഭാഗമായാണ്​ വകുപ്പ് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...