കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മംഗ്ളുരു : ദുരൂഹ സാഹചര്യത്തില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ബെംഗ്ളുരു ആര്‍ടി നഗര്‍ സ്വദേശികളായ യശ്വന്ത്, ജ്യോതി എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഉഡുപി മന്ദാര്‍ത്തിയിലെ ഹെഗ്ഗുഞ്ജെ ഗ്രാമപഞ്ചായത്ത് പരിധിയിലെ കോത്തൂരിലാണ് സംഭവം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് റോഡില്‍ നിന്ന് തീ പടരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. വൈദ്യുത അപകടമാകാം എന്ന് അനുമാനിച്ച്‌ ഓടിയെത്തിയപ്പോള്‍ ഒരു കാര്‍ കത്തുന്നത് കാണുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ ബ്രഹ്മവാര്‍ പോലീസാണ് കാറില്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി ഇരുവരെയും കാണാതായതായും ബെംഗ്ളൂരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. മംഗ്ളൂരുവിലെ ഹുസൈന്‍ എന്നയാളില്‍ നിന്നാണ് ഇവര്‍ കാര്‍ വാടകയ്‌ക്കെടുത്തതെന്ന് വ്യക്തമായിട്ടുണ്ട്. ഉഡുപ്പിയിലെ വിവിധ സ്ഥലങ്ങള്‍ ഇവര്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. അബദ്ധത്തില്‍ സംഭവിച്ചതാണോ അതോ ബോധപൂര്‍വമാണോ എന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...