സ്‌ളാബില്ലാത്ത ഓടയില്‍ വീണ് മധ്യവയസ്‌ക്കന്‍ മരിച്ചു സംഭവം കോഴിക്കോട് പാലാഴിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് പാലാഴിയില്‍ മധ്യവയസ്‌കന്‍ ഓടയില്‍ വീണ് മരിച്ചു. പാലാഴി സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. ആറുമാസത്തിനിടെ ഇതേ ഓടയില്‍ വീണ് രണ്ടാമത്തെ മരണമാണിത്. ഓട സ്ലാബിട്ട് മൂടാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കോഴിക്കോട് പാലാഴി പുഴമ്പ്രം റോഡില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഓടയ്ക്ക് അകത്ത് മൃതദേഹം കണ്ടെത്തിയത്. സമീപപ്രദേശത്ത് തന്നെ താമസിക്കുന്ന കൈപ്രം ശശീന്ദ്ര (58) ന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു.

ഓട്ടോ ഡ്രൈവറായിരുന്നു. രാത്രി മുതല്‍ കാണാതായ ഇയാള്‍ക്കായി ബന്ധുക്കള്‍ തെരച്ചില്‍ നടത്തുകയായിരുന്നു. ഒളവണ്ണ പഞ്ചായത്തിന്റെ പരിധിയിലുള്ളതാണ് സ്ഥലം. ഇതേ ഡ്രെയ്‌നേജില്‍ ആളുകള്‍ വീണ് അപകടത്തില്‍പ്പെടുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. ഓട മൂടണമെന്നും കൈവരിയും തെരുവു വിളക്കം സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. സംഭവത്തില്‍ പന്തീരാങ്കാവ് പോലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...