പോസ്റ്റ് ഓഫീസ് സ്കീം : 10,000 രൂപ നിക്ഷേപിച്ചാൽ 16 ലക്ഷം സമ്പാദ്യം

For full experience, Download our mobile application:
Get it on Google Play

ഏതൊരാളും പണം നിക്ഷേപിക്കുമ്പോള്‍ ആദ്യം അന്വേഷിക്കുന്ന കാര്യം സുരക്ഷിതമാണോ എന്നതാണ്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ പണം സുരക്ഷിതവും നിങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കുന്നതുമായ ഒരു സ്ഥലത്ത് നിക്ഷേപിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. നല്ല ലാഭം ലഭിക്കുന്ന നിക്ഷേപവും, അതിനോടൊപ്പം സുരക്ഷിതവുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ നിങ്ങള്‍ക്ക് നല്ലതാണ്.

സുരക്ഷിത നിക്ഷേപ ഓപ്ഷനുകള്‍ക്കായി തിരയുന്ന ആളുകള്‍ക്ക് പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികള്‍ മികച്ച ഓപ്ഷനാണ്. ഇതില്‍ റിസ്‌ക് ഫാക്ടര്‍ കുറവാണ്. വരുമാനവും മികച്ചതാണ്. മികച്ച പലിശ നിരക്കില്‍ ചെറിയ തവണകള്‍ നിക്ഷേപിക്കുന്നതിനുള്ള സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി ഡെപ്പോസിറ്റ് അക്കൗണ്ട്. ഇതില്‍ വെറും 100 രൂപ എന്ന ചെറിയ തുകയില്‍ നിക്ഷേപം തുടങ്ങാം. പരമാവധി നിക്ഷേപ പരിധിയില്ല. എത്ര പണം വേണമെങ്കിലും നിക്ഷേപിക്കാം എന്നതാണ് പ്രത്യേകത. ഈ പദ്ധതിയുടെ അക്കൗണ്ട് അഞ്ച് വര്‍ഷത്തേക്കുണ്ട്. എന്നിരുന്നാലും ആറ് മാസം, 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം എന്നിങ്ങനെയുള്ള ആവര്‍ത്തന നിക്ഷേപ അക്കൗണ്ടുകളുടെ സൗകര്യം ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നു.

നിക്ഷേപിച്ച പണത്തിന്റെ പലിശ ഓരോ പാദത്തിലും (വാര്‍ഷിക നിരക്കില്‍) കണക്കാക്കുകയും ഓരോ പാദത്തിന്റെയും അവസാനം നിങ്ങളുടെ അക്കൗണ്ടിലേക്ക് (കൂട്ടുപലിശ ഉള്‍പ്പെടെ) ചേര്‍ക്കുകയും ചെയ്യും. 10 വര്‍ഷത്തേക്ക് നിങ്ങള്‍ എല്ലാ മാസവും 10,000 രൂപ പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീമില്‍ നിക്ഷേപിച്ചാല്‍ 10 വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് 5.8% നിരക്കില്‍ 16 ലക്ഷത്തിലധികം രൂപ ലഭിക്കും.

എന്നാല്‍ നിങ്ങള്‍ പതിവായി അക്കൗണ്ടില്‍ പണം നിക്ഷേപിക്കേണ്ടിവരും അടവില്‍ താമസം വരുത്തിയാല്‍ എല്ലാ മാസവും ഒരു ശതമാനം പിഴ അടയ്ക്കേണ്ടി വരും. 4 തവണകള്‍ തുടര്‍ച്ചയായി അടച്ചില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതായിരിക്കും. ആവര്‍ത്തന നിക്ഷേപങ്ങളിലെ നിക്ഷേപത്തില്‍ ടിഡിഎസ് കുറയ്ക്കും, നിക്ഷേപം 40,000 രൂപയില്‍ കൂടുതലാണെങ്കില്‍, പ്രതിവര്‍ഷം 10% എന്ന നിരക്കില്‍ നികുതി ഈടാക്കും. ആര്‍ ഡിയില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്കും നികുതി ബാധകമാണ്, എന്നാല്‍ മെച്യൂരിറ്റി തുകയ്ക്ക് നികുതിയില്ല. നികുതി അടയ്ക്കേണ്ട വരുമാനം ഇല്ലാത്ത നിക്ഷേപകര്‍ക്ക്, എഫ് ഡികളുടെ കാര്യത്തിലെന്നപോലെ, ഫോം 15 ജി ഫയല്‍ ചെയ്തുകൊണ്ട് ടി ഡി എസ് ഇളവ് ക്ലെയിം ചെയ്യാം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...