Wednesday, April 24, 2024 6:28 am

തൈക്കാട് റസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തി മന്ത്രി ; ശോചനീയാവസ്ഥയിൽ ഉദ്യോ​ഗസ്ഥന് ശകാരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്റ് ഹൗസുകളിൽ നാളെ മുതൽ പൊതുജനങ്ങൾക്കായി ഓൺലൈൻ ബുക്കിം​ഗ് ആരംഭിക്കാനിരിക്കേ തിരുവനന്തപുരം തൈക്കാട്ടെ ​സ‍ർക്കാർ റസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റസ്റ്റ് ഹൗസ് പരിസരം നടന്നു കണ്ട മന്ത്രി അടുക്കളയും കേറി പരിശോധിച്ചു. റസ്റ്റ് ഹൗസിന് പരിസരത്തെ മാലിന്യം നീക്കം ചെയ്യാത്തതിന് റസ്റ്റ് ഹൗസ് മാനേജറെ മന്ത്രി ശകാരിക്കുകയും ചെയ്തു. പൊതുജനങ്ങൾക്ക് പ്രവേശനം അനുവ​ദിക്കുന്നതിന് മുന്നോടിയായി റസ്റ്റ് ഹൗസുകൾ ശുചിയാക്കണം എന്ന് നേരത്ത തന്നെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് മാനേജർമാരോട് ആവശ്യപ്പെട്ടിരുന്നു. ഇത്ര ദിവസമായിട്ടും ഈ നി‍ർദേശം പാലിക്കാതിരുന്നതാണ് മന്ത്രിയെ ക്ഷുഭിതനാക്കിയത്. റെസ്റ്റ് ഹൗസിൻ്റെ ചുമതലയുള്ള ഉദ്യോ​ഗസ്ഥനെതിരെ നടപടിയെടുക്കാൻ മന്ത്രി നി‍ർദേശം നൽകി.

സ‍ർക്കാർ എടുത്ത നല്ലൊരു സമീപനത്തെ തകർക്കാനോ അട്ടിമറിക്കാനോ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പൊതുജനങ്ങൾക്ക് റസ്റ്റ് ഹൗസുകൾ ലഭ്യമാക്കാനുള്ള തീരുമാനം സ‍ർക്കാർ നേരത്തെ എടുത്തതാണ് ഇതിനു മുന്നോടിയായി റസ്റ്റ് ഹൗസുകൾ ശുചീകരിക്കണമെന്നും അടിയന്തര സൗകര്യങ്ങളെല്ലാം സജ്ജമാക്കണമെന്നും എല്ലാ റസ്റ്റ് ഹൗസുകളിലും അറിയിച്ചതുമാണ്. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കുന്നതല്ലന്ന് മന്ത്രി വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൈബർ തട്ടിപ്പ് : 11,000 മൊബൈൽ നമ്പറുകൾക്ക് എതിരെ നടപടിക്ക് നിർദേശം

0
ന്യൂഡൽഹി : സൈബർ തട്ടിപ്പുമായി ബന്ധം സംശയിക്കുന്ന 11,000 മൊബൈൽ നമ്പറുകൾക്കെതിരെ...

കാശ്മീരിൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ല​ഷ്ക​ർ-​ഇ-​തൊ​യ്ബ ഭീ​ക​ര​നെന്ന് റിപ്പോർട്ടുകൾ

0
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ...

എനിക്കെതിരെ കേസെടുക്കണം ; എം.​വി.​ഗോ​വി​ന്ദ​നെ വെ​ല്ലു​വി​ളി​ച്ച് മു​സ്‍​ലിം ലീ​ഗ് നേ​താ​വ് കെ.​എം.​ഷാ​ജി

0
തി​രു​വ​ന​ന്ത​പു​രം: കു​ഞ്ഞ​ന​ന്ത​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ ത​നി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ സി​പി​എം...

താ​മ​ര​ശേ​രി​യി​ൽ വീ​ടി​ന​ക​ത്ത് അ​ജ്ഞാ​ത​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി

0
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ അ​ജ്ഞാ​ത​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​ന്...