തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി അഡ്വ.എന്‍.വാസു തുടരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി അഡ്വ.എന്‍.വാസു തുടരുമെന്ന് സൂചന. എന്നാല്‍ ബോര്‍ഡ് അംഗങ്ങളില്‍ അഴിച്ചുപണി ഉണ്ടായേയ്ക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡ് – കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വീണ്ടും നല്‍കരുതെന്നാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ വാസുവിന് ഇളവ് നല്‍കും. അദ്ദേഹത്തിന് രണ്ട് വര്‍ഷക്കാലം മാത്രമേ ആ സ്ഥാനത്ത് ഇരിക്കാന്‍ കഴിഞ്ഞിട്ടുള്ളു എന്നത് കണക്കിലെടുത്താണിത്. ആ കാലയളവില്‍ വാസുവിന് മികച്ച പ്രവര്‍ത്തനം കാഴ്‌ച്ച വയ്ക്കാനായെന്നും പാര്‍ട്ടിയും മുഖ്യമന്ത്രിയും വിലയിരുത്തുന്നു.

ശബരിമലവിവാദത്തെ തുടര്‍ന്ന് 2019 ല്‍ എ.പത്മകുമാര്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് വാസു തിരുവിതാംകൂര്‍ പ്രസിഡന്റായി നിയമിതനായത്. കഴിഞ്ഞ ടേമില്‍ അവസാന രണ്ട് വര്‍ഷം മാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനലബ്ദി എന്നതുകൊണ്ട് വാസു ഒരിക്കല്‍ കൂടി തല്‍സ്ഥാനത്ത് തുടരട്ടെ എന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച്‌ ദേവസ്വം മന്ത്രി മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമായി ചര്‍ച്ചകള്‍ നടത്തി.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എന്‍.വാസുവിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകുമ്പോള്‍ പാര്‍ട്ടി ചില ദൗത്യങ്ങളും ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ കോവിഡ് കാലത്ത് നീണ്ടകാലം ക്ഷേത്രങ്ങള്‍ അടഞ്ഞുകിടന്നതിനാല്‍ വേണ്ടവിധം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന തിരിച്ചറിവിന്റെ പുറത്താണ് ഒരുതവണകൂടി അദ്ദേഹത്തിന് അവസരം നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. പാര്‍ട്ടിക്ക് ഏറെ വേണ്ടപ്പെട്ടയാളാണ് വാസു. ശബരിമല സ്ത്രീപ്രവേശന വിവാദകാലത്ത് അദ്ദേഹം പാര്‍ട്ടി നിലപാടിനൊപ്പം അടിയുറച്ച്‌ നിന്നിരുന്നു. അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാറിന് പോലും ചാഞ്ചാട്ടമുണ്ടായപ്പോള്‍ സ്ത്രീ പ്രവേശനത്തിനെതിരായ സി.പി.എം നിലപാട് ഉയര്‍ത്തികാട്ടാന്‍ വാസുവിന് മടിയുണ്ടായിരുന്നില്ല. അതിനുള്ള അംഗീകാരമായായിരുന്നു വാസുവിന്റെ സ്ഥാനലബ്ദിയും.

എല്ലാ ക്ഷേത്രങ്ങളിലും വരുമാനം കുത്തനെകുറഞ്ഞ് ദൈനംദിന പൂജയ്ക്ക് പോലും പണമില്ലാതായ പ്രതിസന്ധികാലത്ത് യാതൊരു വിവാദത്തിനും ഇടയാക്കാതെ കൈകാര്യം ചെയ്തതും വാസുവിന്റെ കഴിവാണെന്ന് അംഗീകരിക്കുന്നു. കൊട്ടാരക്കര പൂവത്തൂര്‍ സ്വദേശിയായ എന്‍.വാസു രണ്ടുതവണ ദേവസ്വം ബോര്‍ഡില്‍ കമ്മിഷണറായിരുന്നു. കൊട്ടാരക്കര, കൊല്ലം കോടതികളില്‍ അഭിഭാഷകനായിരുന്ന വാസു വിജിലന്‍സ് ട്രിബ്യൂണലിലൂടെ സര്‍ക്കാര്‍ സര്‍വീസിലെത്തി. 1979 ലും 1988 ലും കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. പി.കെ ഗുരുദാസന്‍ തൊഴില്‍ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...