ചര്‍മ്മത്തിന് ഗുണകരമായ പുഷ്പങ്ങളും ഫലങ്ങളും

For full experience, Download our mobile application:
Get it on Google Play

ആയുര്‍വേദത്തില്‍ ഒരു ഗ്രന്ഥമുണ്ട് – പുഷ്പ ആയുര്‍വേദം. എല്ലാവിധ രോഗങ്ങളും വിവിധതരം ചെടികളുടെ പുഷ്പങ്ങള്‍ കൊണ്ട് എങ്ങനെ ഭേദമാക്കാം എന്ന് അതില്‍ പ്രതിപാദിക്കുന്നു. വേരുകള്‍ പോലെയല്ല പൂക്കളും ഫലങ്ങളും. അവ എളുപ്പം പറിക്കാം. വേരുകള്‍ പറിച്ചു കഴിഞ്ഞാല്‍ ആ ചെടി പിന്നെ വീണ്ടും നട്ടു വളര്‍ത്തണം.

ആയുര്‍വേദ വിധി പ്രകാരം നമ്മള്‍ ചര്‍മ്മത്തില്‍ ഇടുന്നതെല്ലാം ചര്‍മ്മത്തിനുള്ള ഭക്ഷണമാണ്. പൂക്കളില്‍ ധാരാളം ആന്റിഓക്സിഡന്‍സും വൈറ്റമിന്‍സും മിനറല്‍സും അടങ്ങിയിട്ടുണ്ട്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ പൂക്കളും ഫലങ്ങളും ഉപയോഗിക്കുമ്പോള്‍ അതിന്റെ നല്ല നിറങ്ങള്‍ സ്വാഭാവിക പിഗ്മെന്റുകള്‍ ആണ്. മാത്രമല്ല അതിനു ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. പക്ഷേ ചൂടും ഓക്സിഡേഷനും കാരണം സൗന്ദര്യവസ്തുക്കളിലെ പല ധാതുക്കളും നശിക്കുന്നു. ഏറ്റവും നല്ല വഴി എന്താണെന്ന് വച്ചാല്‍ ഫലപ്രദമായി പൂക്കളും ഫലങ്ങളും ചര്‍മ്മത്തില്‍ ഉപയോഗിക്കുക എന്നതാണ്.

പൂക്കളിലും ഫലങ്ങളിലും അവശ്യ എണ്ണകളും അടങ്ങിയിട്ടുണ്ട്. ഇവ സൗന്ദര്യവസ്തുക്കളില്‍ ഉപയോഗിക്കുമ്പോള്‍ നല്ല സുഗന്ധവും ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നു. ഫലങ്ങളില്‍ പി.എച്ച് നിലവാരം വളരെ കുറവാണ്. കുറഞ്ഞ പി.എച്ച് ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ചര്‍മ്മ സുഷിരങ്ങള്‍ വൃത്തിയാക്കുന്നു. ചര്‍മ്മത്തെ കൂടുതല്‍ ചെറുപ്പമാക്കുന്നു. ചര്‍മ്മത്തിന് പോഷകങ്ങള്‍ നിറഞ്ഞ ജ്യൂസുകള്‍ വളരെ ഗുണപ്രദമാണ്.റോസ്, മുല്ല, തുടങ്ങിയ പൂക്കള്‍ കാലങ്ങളായി സ്ത്രീകള്‍ തലയില്‍ ചൂടാന്‍ ഉപയോഗിക്കുന്നതാണ്. ചെമ്പരത്തിയുടെ ഇതളുകള്‍ തലമുടിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ്. ചെത്തി (തെച്ചി) പൂവിട്ടു കാച്ചിയ എണ്ണ തലമുടിക്ക് വളരെ നല്ലതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...