കോതമംഗലം: കുട്ടംപുഴയില്‍ വനത്തിനുള്ളില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കാട്ടില്‍ പശുവിനെ മേയ്ക്കാന്‍ കൊണ്ടുപോയ കര്‍ഷകന്‍ പൗലോസിന്റെ മൃതദേഹമാണ് ഇന്ന് തിരച്ചിലില്‍ കണ്ടെത്തിയത്.
മരത്തിന്റെ ചില്ല തലയില്‍ വീണാണ് പൗലോസ് മരിച്ചത് എന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് പശുവിനെ തീറ്റിക്കാനായി പൗലോസ് വനമേഖലയിലേക്ക് പോയത്. സാധാരണ വൈകീട്ട് നാലിനു മുമ്പ്തിരിച്ചുവരുന്ന പൗലോസ് സന്ധ്യയായിട്ടും തിരിച്ചെത്തിയില്ല. പോലീസും വനപാലകരും പഞ്ചായത്ത് അധികൃതരും രാത്രി പല ഭാഗത്തായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആനശല്യവും പ്രതികൂല കാലാവസ്ഥയും കാരണം തിരച്ചില്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടംപുഴയില്‍ വനത്തിനുള്ളില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
RECENT NEWS
Advertisment