കുട്ടംപുഴയില്‍ വനത്തിനുള്ളില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോതമംഗലം: കുട്ടംപുഴയില്‍ വനത്തിനുള്ളില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കാട്ടില്‍ പശുവിനെ മേയ്ക്കാന്‍ കൊണ്ടുപോയ കര്‍ഷകന്‍ പൗലോസിന്റെ മൃതദേഹമാണ് ഇന്ന് തിരച്ചിലില്‍ കണ്ടെത്തിയത്.
മരത്തിന്റെ ചില്ല തലയില്‍ വീണാണ് പൗലോസ് മരിച്ചത് എന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് പശുവിനെ തീറ്റിക്കാനായി പൗലോസ് വനമേഖലയിലേക്ക് പോയത്. സാധാരണ വൈകീട്ട് നാലിനു മുമ്പ്തിരിച്ചുവരുന്ന പൗലോസ് സന്ധ്യയായിട്ടും തിരിച്ചെത്തിയില്ല. പോലീസും വനപാലകരും പഞ്ചായത്ത് അധികൃതരും രാത്രി പല ഭാഗത്തായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആനശല്യവും പ്രതികൂല കാലാവസ്ഥയും കാരണം തിരച്ചില്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു

0
കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന...

ബൊലെറോ വാഹനത്തിന് തുരുമ്പ് : മഹീന്ദ്ര കമ്പിനി 50,000 രൂപ നഷ്ടം നൽകുവാൻ വിധി

0
തൃശ്ശൂര്‍ : ബൊലെറോ വാഹനത്തിന് തുരുമ്പ് പിടിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത...

കൊല്ലത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു

0
കൊല്ലം : പരവൂർ പുത്തൻകുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും...

2 ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
കോട്ടയം: 2 ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...