കാണാതായ ബാങ്ക് മാനേജറെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാണാതായ ബാങ്ക് മാനേജറെ മരിച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂര്‍ നാച്ചിപ്പാളയം കാനറാ ബാങ്ക് മാനേജര്‍ പുല്ലമ്പാറ കൂനന്‍വേങ്ങ സ്‌നേഹപുരം ഹില്‍വ്യൂവില്‍ ഷെമി (49) ആണ് മരിച്ചത്. വാമനപുരം ആറ്റിലെ അയണിക്കുഴിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ് കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

ബന്ധുക്കളും പോലീസും തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ മൃതദേഹം കരക്കെത്തിച്ചു. തിരുവനന്തപുരത്താണ് ഷെമി കുടുംബ സമേതം താമസിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ഇവര്‍ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. വിശ്രമത്തിനായാണ് കൂനന്‍വേങ്ങയിലുള്ള കുടുംബ വീട്ടില്‍ എത്തിയത്.

രോഗത്തെ തുടര്‍ന്നും ജോലിയിലെ സമ്മര്‍ദ്ദവും കാരണം ഇവര്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായി വീട്ടുകാരോട് പറഞ്ഞിരുന്നു. കോയമ്പത്തൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റത്തിനും ശ്രമിച്ചിരുന്നു. അതിനിടെയാണ് മരണം. ഇവര്‍ മൊബൈല്‍ഫോണ്‍ വീട്ടില്‍വെച്ചാണ് പോയത്. കനറാ ബാങ്ക് ഉദ്യോഗസ്ഥനായ സലീമാണ് ഭര്‍ത്താവ്. അക്ബര്‍ സലിം മകനാണ്. ഖബറടക്കം കിഴക്കേമുറി മസ്ജിദ് ഖര്‍സ്ഥാനില്‍ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...