മൂന്നാര്‍ : അധ്യാപകനെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയതാണ്. കളമശേരി തൃക്കാക്കര വടക്കോട് ഉത്രാടം വീട്ടില്‍ എന്‍.മോഹനന്‍ (47) ആണ് മരിച്ചത്. 3 സുഹൃത്തുക്കള്‍ക്കൊപ്പം ശനി വൈകിട്ടാണ് ഇദ്ദേഹം കോളനി റോഡിലെ ലോഡ്ജില്‍ മുറി എടുത്തത്.
ക്ഷീണം തോന്നുന്നതായി പറഞ്ഞ് മോഹനന്‍ കിടന്നപ്പോള്‍ മറ്റുള്ളവര്‍ പുറത്തുപോയി. രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഹനനെ കിടക്കയില്‍ ചലനമറ്റ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂന്നാര്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം അടിമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മോണിക്കയാണ് ഭാര്യ. മകന്‍ – ആദ്വൈത്.