വയനാട് : മുട്ടിലില്‍ 6 വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടപ്പെട്ടി അമ്ബലകുന്ന് കോളനിയിലെ രാജേഷിന്റെ മകന്‍ വിഘ്നേഷ് (6) ആണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ 30 അടി ആഴമുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടുകിട്ടിയത്. കല്‍പ്പറ്റ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സെര്‍വീസ് ജീവനക്കാരാണ് കുഞ്ഞിന്റെ മൃതശരീരം കണ്ടെടുത്തത്. വീടിനു സമീപത്തെ കുളത്തില്‍ മീന്‍ പിടിക്കാനായി പോയപ്പോള്‍ ആകസ്മികമായി അപകടം സംഭവിച്ചെന്നാണ് സൂചന.
സ്റ്റേഷന്‍ ഓഫീസര്‍ കെ എം ജോമിയുടെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ സെബാസ്റ്റ്യന്‍ ജോസഫ്, കെ എസ് ഷജില്‍, സി യു പ്രവീണ്‍ കുമാര്‍, ആര്‍ രാജേഷ്, സുജിത് എം എസ്, സുനില്‍കുമാര്‍, കെ എസ് ശ്രീജിത്, പി സുധീഷ്, ഹോം ഗാര്‍ഡുമാരായ കെ ശിവദാസന്‍, പി കെ ശശീന്ദ്രന്‍ എന്നിവരാണ് തെരച്ചില്‍ നടത്തിയത്.