മുട്ടിലില്‍ 6 വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

വയനാട് : മുട്ടിലില്‍ 6 വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടപ്പെട്ടി അമ്ബലകുന്ന് കോളനിയിലെ രാജേഷിന്റെ മകന്‍ വിഘ്നേഷ് (6) ആണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ 30 അടി ആഴമുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടുകിട്ടിയത്. കല്‍പ്പറ്റ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സെര്‍വീസ് ജീവനക്കാരാണ് കുഞ്ഞിന്റെ മൃതശരീരം കണ്ടെടുത്തത്. വീടിനു സമീപത്തെ കുളത്തില്‍ മീന്‍ പിടിക്കാനായി പോയപ്പോള്‍ ആകസ്മികമായി അപകടം സംഭവിച്ചെന്നാണ് സൂചന.

സ്റ്റേഷന്‍ ഓഫീസര്‍ കെ എം ജോമിയുടെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ സെബാസ്റ്റ്യന്‍ ജോസഫ്, കെ എസ് ഷജില്‍, സി യു പ്രവീണ്‍ കുമാര്‍, ആര്‍ രാജേഷ്, സുജിത് എം എസ്, സുനില്‍കുമാര്‍, കെ എസ് ശ്രീജിത്, പി സുധീഷ്, ഹോം ഗാര്‍ഡുമാരായ കെ ശിവദാസന്‍, പി കെ ശശീന്ദ്രന്‍ എന്നിവരാണ് തെരച്ചില്‍ നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...