ഇതരസംസ്ഥാന തൊഴിലാളിയെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; എട്ടു പേര്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : ദുരൂഹസാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗാള്‍ മാള്‍ഡ ഹരിഷ്ചന്ദ്രപുര്‍ ബോറല്‍ ഗ്രാം സന്‍പൂര ഫനീന്ദ്രദാസ് (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 8 സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് സ്റ്റാന്‍ഡിനുള്ളിലെ കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം മൃതദേഹം കാണപ്പെട്ടത്. നെറ്റിയുടെ ഭാഗത്ത് പരുക്കുണ്ട്.

ബംഗാളിലെ മാള്‍ഡയിലേക്കുള്ള ട്രെയിനില്‍ പോകാനെത്തിയ മൂന്നു പേരെ ഇന്നലെ രാത്രി 8ന് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാത്രി ഫനീന്ദ്രദാസിനൊപ്പം പന്തളത്തെ ബാറിലെത്തിയ ബംഗാള്‍ സ്വദേശിയും കസ്റ്റഡിയിലായവര്‍ക്കൊപ്പമുണ്ട്. ഇവര്‍ ഒരുമിച്ചുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. കടയ്ക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്തെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഫനീന്ദ്രദാസ്. ഇവിടെ എത്തിച്ച പോലീസ് നായ മണം പിടിച്ച് അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന നഗരത്തിലെ മറ്റൊരു വാടകവീട്ടിലെത്തി. ഇവിടെനിന്ന് 5 പേരെ കസ്റ്റഡിയിലെടുത്തു.

അടൂര്‍ ഡി.വൈ.എസ്.പി ആര്‍.ബിനു, എസ്എച്ച്ഒ എസ്.ശ്രീകുമാര്‍, എസ്‌ഐ ബി.എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അടൂര്‍ ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....