മലയോര ജില്ലയിൽ നിന്ന് തൂഫാൻ്റെ നായകനെ തേടി കുട്ടികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള സർക്കാരിൻ്റെ തൂഫാൻ പ്രോജക്ടിന് പിന്തുണയുമായി ലഹരി എന്ന സാമൂഹ്യ വിപത്തിനെതിരായ ചെറുത്തുനിൽപ്പിന്റെയും ബോധവൽക്കരണത്തിന്റെയും ശക്തമായ സന്ദേശമുയർത്തി പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ കൈപ്പട്ടൂർ സെന്റ് ജോർജ്ജ്സ് മൗണ്ട് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ ഒരുക്കിയ ‘ഇരുളലകൾ മായട്ടെ’ എന്ന തൂഫാൻ മ്യൂസിക് ആൽബത്തിന്റെ പ്രകാശനംകേരള ആഭ്യന്തര മന്ത്രി ശ്രീ.രമേശ് ചെന്നിത്തല നിർവ്വഹിച്ചു. തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന പ്രകാശന ചടങ്ങിൽ മലയോര ജില്ലയിൽ നിന്ന് അൻപത് കുട്ടികൾ പങ്കെടുത്തു. ലഹരിയുടെ കരിനിഴൽ വീണ വഴികളിൽ മാറ്റത്തിന്റെ കൊടുങ്കാറ്റായി യുവത്വം ഉണരണമെന്ന ആഹ്വാനമാണ് വിദ്യാർത്ഥികൾ ഈ പാട്ടിലൂടെ മുന്നോട്ടുവെക്കുന്നത്.

ലഹരിയല്ല അറിവാണ് നന്മയുള്ള നാളെയെ പടുത്തുയർത്താനുള്ള യഥാർത്ഥ ആയുധമെന്ന് വരികൾ ഓർമ്മിപ്പിക്കുന്നു. സർക്കാരിന്റെ ലഹരിവിരുദ്ധ ദൗത്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലഹരിയില്ലാത്ത നവകേരള നിർമ്മിതിക്കായി നാടിന്റെ കൂട്ടായ്മ കാവലായി മാറണമെന്ന സന്ദേശവും ആൽബം പങ്കുവെക്കുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കൂട്ടായ്മയിൽ രൂപപ്പെട്ട ഈ ആൽബം വരുംതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയൊരു ബോധവൽക്കരണ ശ്രമമാണ്.

സ്കൂൾ മാനേജർ ജോൺസൺ കീപ്പള്ളിൽ, ഹെഡ്മിസ്ട്രസ് കവിത വി കുറുപ്പ്, പ്രൗഡ് കേരള പത്തനംതിട്ട ജില്ലാ കൺവീനർ വെട്ടൂർ ജ്യോതി പ്രസാദ്, ഫാ. സുബിൻ, അധ്യാപകരായ പ്രീത് ജി ജോർജ്ജ്,ജി മനോജ്, ഫ്രെഡ്രി ഉമ്മൻ, കെ പ്രിയ,എം പി ഷാജി, സുനി ജോൺ, അജി മാത്യു, ഷൈനി തോമസ് ,റീന ജോർജ്ജ് , ശരണ്യ ബി രാജ , സുബ്രമണ്യൻ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളായ നിള കൃഷ്ണ, പാർവതി.ആർ.നായർ, വിഷ്ണുപ്രിയ, സായി കീർത്തന, റിയ അന്ന റെജി, റിയ അന്ന റിങ്കു, അനോൾ ഷിബു ജോർജ്, ദേവാംശ് ജെ പിആദിദേവ്, കൃഷ്ണനുണ്ണി, കൗസ്തവ്, അലൻ സി എന്നവരാണ് ആൽബം നിർമ്മാണത്തിൽ പ്രവർത്തിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...