തൃശൂര്‍ കിഴുപ്പള്ളിക്കരയില്‍ മുത്തശ്ശിയെയും പേരക്കുട്ടിയെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: തൃശൂര്‍ കിഴുപ്പള്ളിക്കരയില്‍ മുത്തശ്ശിയെയും പേരക്കുട്ടിയെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അംബിക, കൊച്ചു മകന്‍ ആദിഷ് എന്നിവരാണ് മരിച്ചത്. കുട്ടിയുമായി മുത്തശി കിണറ്റില്‍ ചാടിയതാണെന്ന് പോലീസ് പറഞ്ഞു. അച്ഛനും അമ്മയും ഉപേക്ഷിച്ചുപോയതിനെ തുടര്‍ന്ന് ആദിഷ് അമ്മാമ അംബികക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇരുവരെയും കാണാതായപ്പോള്‍ അന്വേഷിക്കുന്നതിടയിലാണ് വീട്ടില്‍ നിന്ന് ആത്മഹത്യകുറിപ്പ് കണ്ടെടുത്തത്. കിണറ്റില്‍ നോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. നാട്ടികയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി കുട്ടിയുടെ മൃതദേഹവും, പിന്നീട് തിരച്ചിലൊടുവില്‍ അംബികയുടെ മൃതദേഹവും കണ്ടെത്തി. കലശലായ അസുഖം മൂലം കുട്ടിയെ നോക്കാന്‍ കഴിയാനാകാത്തതാണ് മരണകാരണമെന്ന് ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. ആദിഷിന്റെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് കഴിയുകയാണ്. കിഴുപ്പിള്ളിക്കര എസ്.എസ്.എ. എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദിഷ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...

എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു

0
ഹൈദരാബാദ്: രാജ്യസഭാ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു....

തദ്ദേശസ്ഥാപനങ്ങളുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങളെ നിർബന്ധിക്കേണ്ടതില്ല ; മന്ത്രി കെ എം ഷാജി

0
ആലപ്പുഴ : പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളിൽ കുടുംബശ്രീ...