Thursday, April 25, 2024 11:05 am

സൗ​ദിയി​ല്‍ കാ​ണാ​താ​യ മ​ല​യാ​ളി വ​നി​ത​യെ ക​ണ്ടെ​ത്തി നാ​ട്ടി​ല​യ​ച്ചു

For full experience, Download our mobile application:
Get it on Google Play

ദ​മ്മാം : സൗ​ദിയി​ല്‍ കാ​ണാ​താ​യ മ​ല​യാ​ളി വ​നി​ത​യെ ക​ണ്ടെ​ത്തി നാ​ട്ടി​ല​യ​ച്ചു. സൗ​ദി അ​റേ​ബ്യ​യി​ല്‍ വീ​ട്ടു​ജോ​ലി​ക്ക് എ​ത്തി കാ​ണാ​താ​യ മ​ല​യാ​ളി വ​നി​ത​യെ സാ​മൂ​ഹി​ക ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ണ്ടെ​ത്തി നാ​ട്ടി​ല​യ​ച്ചു. തൃ​ശൂ​ര്‍ മ​തി​ല​കം സ്വ​ദേ​ശി​നി ഹ​നീ​ഫ ഫാ​ത്തി​മ മൂ​ന്ന​ര വ​ര്‍​ഷം മു​മ്പാ​ണ് നാ​ട്ടി​ല്‍​നി​ന്ന് റി​യാ​ദി​ന​ടു​ത്തു​ള്ള അ​ല്‍​ഖ​ര്‍​ജി​ല്‍ സൗ​ദി പൗ​ര​ന്റെ വീ​ട്ടി​ല്‍ ജോ​ലി​ക്കെ​ത്തി​യ​ത്. ജോ​ലി​സാ​ഹ​ച​ര്യ​ങ്ങ​ള്‍ മോ​ശ​മാ​യി​രു​ന്നു. രാ​പ​ക​ല്‍ വി​ശ്ര​മ​മി​ല്ലാ​തെ പ​ണി​യെ​ടു​പ്പി​ച്ചെ​ങ്കി​ലും ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും ര​ണ്ടു മാ​സ​ത്തെ ശ​മ്പ​ളം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. സ്പോ​ണ്‍​സ​റോ​ട് പ​രാ​തി പ​റ​ഞ്ഞി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ഒ​ടു​വി​ല്‍ സ​ഹി​കെ​ട്ട് അ​വി​ടെ​നി​ന്ന് പു​റ​ത്തു​ചാ​ടി​യ ഫാ​ത്തി​മ​യെ​ക്കു​റി​ച്ചു​ള്ള ഒ​രു വി​വ​ര​വും പി​ന്നീ​ട് അ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് ല​ഭി​ച്ചി​ല്ല.

അ​വ​ര്‍ പ​ല വ​ഴി​ക്കും ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. നാ​ട്ടി​ലു​ള്ള ഫാ​ത്തി​മ​യു​ടെ മ​ക​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ റ​ഫീ​ഖ് റാ​വു​ത്ത​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും മൂ​ന്നു വ​ര്‍​ഷ​ത്തോ​ള​മാ​യി ഉ​മ്മ​യെ കു​റി​ച്ച്‌ അ​റി​വി​ല്ലെ​ന്നും അ​വ​രെ ക​ണ്ടെ​ത്തി നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്നും അ​ഭ്യ​ര്‍​ഥി​ക്കു​ക​യും ചെ​യ്തു. റ​ഫീ​ഖ് റാ​വു​ത്ത​റാ​ണ് ദ​മ്മാ​മി​ലെ ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തെ വി​വ​ര​മ​റി​യി​ച്ച​ത്. ന​വ​യു​ഗം കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​ക​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ, പ​ത്മ​നാ​ഭ​ന്‍ മ​ണി​ക്കു​ട്ട​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ല്‍, ഫാ​ത്തി​മ ജി​ദ്ദ​യി​ല്‍ ഒ​രു വീ​ട്ടി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി. ന​വ​യു​ഗം വൈ​സ് പ്ര​സി​ഡ​ന്റ് മ​ഞ്ജു മ​ണി​ക്കു​ട്ട​ന്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ച്ച​പ്പോ​ള്‍ ഫാ​ത്തി​മ ത​ന്റെ അ​നു​ഭ​വ​ക​ഥ പ​റ​ഞ്ഞു.

അ​ല്‍​ഖ​ര്‍​ജി​ലെ ജോ​ലി​സ്ഥ​ല​ത്തു​നി​ന്ന് പു​റ​ത്തു​ചാ​ടി​യ ഫാ​ത്തി​മ​യെ, സാ​മൂ​ഹി​ക​ പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്ന വ്യാ​ജേ​ന ഒ​രാ​ള്‍ ജി​ദ്ദ​യി​ല്‍ ചെ​ന്നാ​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ഫൈ​ന​ല്‍ എ​ക്സി​റ്റ് ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞു 2000 റി​യാ​ല്‍ വാ​ങ്ങി, ജി​ദ്ദ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ജി​ദ്ദ​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ അ​വ​രെ ഒ​രു സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ല്‍ ജോ​ലി​ക്കു​നി​ര്‍​ത്തി അ​യാ​ള്‍ ത​ന്ത്ര​പൂ​ര്‍​വം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മ​റ്റു വ​ഴി​യൊ​ന്നു​മി​ല്ലാ​തെ, ഇ​ത്ര​യും​കാ​ലം ആ ​വീ​ട്ടി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. പ​ഴ​യ ഫോ​ണ്‍ ന​ഷ്ട​മാ​യ​തി​നാ​ല്‍ നാ​ട്ടി​ലെ ന​മ്പ​റും മ​റ്റു​മി​ല്ലാ​ത്ത​തി​നാ​ല്‍ വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഫാ​ത്തി​മ ന​ല്‍​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ഞ്ജു മ​ണി​ക്കു​ട്ട​ന്‍ വി​വ​ര​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ എം​ബ​സി​യെ അ​റി​യി​ക്കു​ക​യും ഫാ​ത്തി​മ​ക്ക് എം​ബ​സി​യി​ല്‍ നി​ന്നും ഔ​ട്ട്പാ​സ് ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു.

മ​ഞ്ജു മ​ണി​ക്കു​ട്ട​ന്‍ ദ​മ്മാം വ​നി​താ അ​ഭ​യ​കേ​ന്ദ്രം മാ​നേ​ജ​റു​മാ​യി സം​സാ​രി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ ഫാ​ത്തി​മ​ക്ക് ഫൈ​ന​ല്‍ എ​ക്സി​റ്റ് അ​ടി​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഫാ​ത്തി​മ ജി​ദ്ദ​യി​ല്‍​നി​ന്ന് ദ​മ്മാ​മി​ല്‍ എ​ത്തി. മ​ഞ്ജു മ​ണി​ക്കു​ട്ട​ന്റെ വീ​ട്ടി​ല്‍ ഫാ​ത്തി​മ​ക്ക് താ​ല്‍​ക്കാ​ലി​ക താ​മ​സ​സൗ​ക​ര്യ​വും ന​ല്‍​കി. മ​ഞ്ജു മ​ണി​ക്കു​ട്ട​ന്റെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ച്‌ തൃ​ശൂ​ര്‍ നാ​ട്ടു​കൂ​ട്ടം ഫാ​ത്തി​മ​ക്ക് വി​മാ​ന​ടി​ക്ക​റ്റ് എ​ടു​ത്തു കൊ​ടു​ത്തു. കൂ​ടാ​തെ, ന​വ​യു​ഗം പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ പ​ല​രും നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ സാ​ധ​ന​ങ്ങ​ളും ബാ​ഗും വാ​ങ്ങി​ക്കൊ​ടു​ത്തു. നി​യ​മ​ന​ട​പ​ടി​ക​ള്‍ എ​ല്ലാം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍, ന​വ​യു​ഗം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വ​രെ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ കൊ​ണ്ടു​പോ​യി യാ​ത്ര​യാ​ക്കി. വ​ള​രെ​​യേ​റെ സ​ന്തോ​ഷ​ത്തോ​ടെ ത​ന്നെ സ​ഹാ​യി​ച്ച എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി പ​റ​ഞ്ഞ് അ​വ​ര്‍ യാ​ത്ര​യാ​യി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെ രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തിൽ ആയുധങ്ങള്‍ ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഡിഎഫ്

0
ആലത്തൂര്‍ (പാലക്കാട്): ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും സി.പി.എം. നേതാവുമായ...

കാസർകോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതിനെതിരെ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർകോട്: കാസർകോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ...

ജെഇഇ മെയിൻ ഏപ്രിൽ സെഷന്റെ ഫലം പ്രഖ്യാപിച്ചു : കട്ട് ഓഫ് മാർക്ക് കൂട്ടി

0
ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ജെഇഇ മെയിൻ 2024 സെഷൻ...

വരികളില്ലാതെ പാട്ടുകളുണ്ടാകുമോ? ; പാട്ടുകളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതി

0
ചെന്നൈ: സംഗീതം നല്‍കി എന്നതു കൊണ്ട് പാട്ടുകള്‍ക്കുമേലുള്ള അവകാശം ഇളയരാജയ്ക്ക് മാത്രമുള്ളതല്ലെന്ന്...