രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ പേഴ്സണല്‍ സ്റ്റാഫിനെ പ്രതിചേര്‍ത്തു

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്‍പ്പെട്ട അവിഷിതിനെ പ്രതിചേര്‍ത്തു. എന്നാല്‍ ഇതുസംബന്ധിച്ച്‌ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിശദീകരണം പുറത്ത് വന്നിട്ടുണ്ട്. അവിഷിത്ത് വ്യക്തിപരമായ കാരണങ്ങളാല്‍ ഈ മാസം ആദ്യം പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും ഒഴിവായിരുന്നുവെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. ആരോഗ്യമന്ത്രിയുടെ പേ്സണല്‍ സ്റ്റാഫിലെ ഒരാളുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന ആരോപണം ​പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും ഉന്നയിച്ചിരുന്നു.

ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സമ്മര്‍ദമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ അവിഷിത്തിനെ പ്രതിചേര്‍ത്തിരിക്കുന്നത്. ​അതേസമയം കേസില്‍ അറസ്റ്റിലായ 19 എസ്.എഫ്.ഐ പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. വൈത്തിരി സബ്ജയിലിലേക്കും മാനന്തവാടി ജില്ലാ ജയിലിലേക്കും ഇവരെ മാറ്റുമെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...