Sunday, May 5, 2024 5:32 pm

പഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത സംഭവം : സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :പഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത സംഭവം സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയെ കൈയേറ്റം ചെയ്തെന്ന പരാതിയിലാണ്അഞ്ച് സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ ചെയ്തത്.ശോഭിക, മായ, കുഞ്ഞമ്മ വിജയന്‍, പൊന്നമ്മ, ഷിജോ കുരുവിള എന്നിവരാണ് പിടിയിലായത്. സൗമ്യ കോയിപ്രം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് നടപടി.വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വെച്ച്‌ ഒരു സംഘം ആളുകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്ന് സൗമ്യ ആരോപിച്ചിരുന്നു. മു​ടി​യി​ല്‍ പി​ടി​ച്ച്‌ വ​ലി​ക്കു​ക​യും വ​സ്ത്രം വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്തു.

സ്ത്രീകളാണ് ആക്രമിച്ചതെന്നും സി.പി.എം പഞ്ചായത്ത് അംഗങ്ങളായ ഷിജു പി. കുരുവിള, സാബു ബഹനാന്‍ എന്നിവരാണ് ആസൂത്രകരെന്നുമായിരുന്നു ആരോപണം. എന്നാല്‍, പ്രസിഡന്‍റ് പഞ്ചായത്ത് ഓഫിസിലെത്തിയപ്പോള്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു സി.പി.എം വിശദീകരണം.എ​ല്‍.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​യാ​യി വി​ജ​യി​ച്ച സൗ​മ്യ​ക്ക്​ ഒ​രു വ​ര്‍​ഷ​ത്തെ പ്ര​സി​ഡ​ന്‍റ്​ പ​ദ​വി​ നല്‍കാനായിരുന്നു​ ധാ​ര​ണ. ഇ​തി​നു​ശേ​ഷ​വും രാ​ജി​വെ​ക്കാ​ത്ത​തി​നെ തുടര്‍ന്ന് ക​ഴി​ഞ്ഞ​ദി​വ​സം എ​ല്‍.​ഡി.​എ​ഫ് അം​ഗ​ങ്ങ​ള്‍ തന്നെ പ്ര​സി​ഡ​ന്‍റി​നെ​തി​രെ അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​ന്നെ​ങ്കി​ലും ക്വാ​റം തി​ക​യാ​ത്ത​തി​നാ​ല്‍ ച​ര്‍​ച്ച​ക്കെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞിരുന്നി​ല്ല.

അ​തി​നി​ടെ, സി.​പി.​എം പി​ന്തു​ണ​ക്കു​ന്ന വൈ​സ് പ്ര​സി​ഡ​ന്റ് ശോ​ശാ​മ്മ തോ​മ​സി​നെ​തി​രെ 23ന് ​സൗ​മ്യ ജോ​ബി, ആ​റ്​ യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം ചേ​ര്‍​ന്ന് അ​വി​ശ്വാ​സ​പ്ര​മേ​യ അ​വ​ത​ര​ണ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് സം​ഘ​ര്‍​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ പോ​ലീ​സ് സം​ര​ക്ഷ​ണം ഒ​രു​ക്കി. വ്യാ​ഴാ​ഴ്ച പ​ഞ്ചാ​യ​ത്തി​ലെ ജീ​പ്പ്​ ഏതാനും പേര്‍ ത​ക​ര്‍​ത്തി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച സൗ​മ്യ​ക്കെ​തി​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

കോ​ണ്‍​ഗ്ര​സി​നൊ​പ്പം ചേ​ര്‍​ന്ന​തി​നാ​ലാണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൗ​മ്യ ആ​രോ​പിക്കുന്ന​ത്. പോലീ​സ് വ​ല​യ​ത്തി​നു​ള്ളി​ല്‍​വെ​ച്ചാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നും വാ​ച്ചും ബാ​ഗും ന​ഷ്ട​പ്പെ​ട്ടെ​ന്നും ചു​രി​ദാ​റി​ന്റെ ടോ​പ്പ് കീ​റി​യെ​ന്നും സൗ​മ്യ പ​റ​ഞ്ഞു. സ്വ​ത​ന്ത്ര​യാ​യാ​ണ്​ മ​ത്സ​രി​ച്ച​ത്. എ​ല്‍.​ഡി.​എ​ഫ് അ​ന്ന് പി​ന്തു​ണ ന​ല്‍​കി​യി​രു​ന്നു. ഇ​പ്പോ​ള്‍ യു.​ഡി.​എ​ഫി​ലെ ആ​റ് അം​ഗ​ങ്ങ​ളും പ്ര​സി​ഡ​ന്റാ​യി തു​ട​രാ​ന്‍ പി​ന്തു​ണ​ക്കു​ന്ന​തി​നാ​ല്‍ താ​ന്‍ രാ​ജി​വെ​ക്കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.എ​ന്നാ​ല്‍, പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രോ വ​നി​ത അം​ഗ​ങ്ങ​ളോ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നെ കൈ​യേ​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്നും മു​ദ്രാ​വാ​ക്യം വി​ളി​​ക്കു​ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും വി​ശ്വാ​സ​വ​ഞ്ച​ന​ക്കെ​തി​രെ രാ​ജി​വെ​ക്കും​വ​രെ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്നും സി.​പി.​എം പു​റ​മ​റ്റം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ജി​ത് പ്ര​സാ​ദ് പ​റ​ഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം മെയ് 7ന് ; ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തും

0
പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തലിനായി കെ.പി.സി.സി നിർദ്ദേശപ്രകാരം ജില്ലാ കോൺഗ്രസ്...

പത്തനംതിട്ട ഏറത്ത് കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായ അഞ്ചു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി

0
പത്തനംതിട്ട: ഏറത്ത് കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായ അഞ്ചു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി....

താനൂരിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരുക്ക്

0
മലപ്പുറം : താനൂർ പുത്തൻതെരുവിൽ നിയന്ത്രണംവിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ...

ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു

0
തൃശ്ശൂർ : ഗാനരചയിതാവ് ജി.കെ.പള്ളത്ത് (പി.ഗോവിന്ദൻകുട്ടി) അന്തരിച്ചു. തൃശ്ശൂർ അമല ആശുപത്രിയിലായിരുന്നു...