സംസ്ഥാനത്ത് കൂടുതൽ പാസഞ്ചർ ട്രെയിനുകൾ ; എക്സ്പ്രസ് നിരക്ക് ബാധകം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സംസ്ഥാനത്തു കോവിഡിനു മുന്‍പുണ്ടായിരുന്ന കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കുന്നു. കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി), എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം-ആലപ്പുഴ-കൊല്ലം പാസഞ്ചര്‍, കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നിവ ജൂലൈ 11നും ഷൊര്‍ണൂര്‍-തൃശൂര്‍ പാസഞ്ചര്‍ ജൂലൈ 3 മുതലും തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ജൂലൈ 4 മുതലും സര്‍വീസ് ആരംഭിക്കും.അണ്‍റിസര്‍വ്ഡ് എക്സ്പ്രസായിട്ടാകും പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കുന്നത്. എക്സ്പ്രസ് നിരക്ക് ബാധകമായിരിക്കുമെങ്കിലും കൗണ്ടറുകളില്‍ നിന്നു ടിക്കറ്റ് ലഭിക്കും.

രാവിലെ 8.20ന് കൊല്ലത്തു നിന്നു പുറപ്പെടുന്ന കോട്ടയം വഴിയുള്ള മെമു ഉച്ചയ്ക്കു 12.30ന് എറണാകുളത്ത് എത്തും. എറണാകുളത്തു നിന്നു രാത്രി 8.10ന് പുറപ്പെട്ടു ആലപ്പുഴ വഴി 11.35ന് കൊല്ലത്ത് എത്തും. രണ്ടു സര്‍വീസുകളും ബുധനാഴ്ചകളില്‍ ഉണ്ടാകില്ല. കൊല്ലം- ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9.05ന് കൊല്ലത്തു നിന്നു പുറപ്പെട്ടു 11.15ന് ആലപ്പുഴയിലെത്തും. മടക്ക ട്രെയിന്‍ ആലപ്പുഴയില്‍ നിന്നു ഉച്ചയ്ക്കു 1.50ന് പുറപ്പെട്ടു 3.45ന് കൊല്ലത്ത് എത്തും.നാഗര്‍കോവില്‍-കൊച്ചുവേളി അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് രാവിലെ 7.55ന് പുറപ്പെട്ടു രാവിലെ 10.10ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിന്‍ ഉച്ചയ്ക്കു 1.40ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ടു വൈകിട്ട് 4.25ന് നാഗര്‍കോവിലില്‍ എത്തും. ഷൊര്‍ണൂര്‍-തൃശൂര്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് രാത്രി 10.10ന് പുറപ്പെട്ടു രാത്രി 11.10ന് തൃശൂരിലെത്തും.തൃശൂര്‍-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് രാവിലെ 6.35ന് തൃശൂരില്‍ നിന്നു പുറപ്പെട്ടു ഉച്ചയ്ക്കു 12.05ന് കണ്ണൂരിലെത്തും. കണ്ണൂര്‍-തൃശൂര്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് ഉച്ചയ്ക്കു 3.10ന് കണ്ണൂരില്‍ നിന്നു പുറപ്പെട്ടു രാത്രി 8.10ന് തൃശൂരിലെത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...