മലപ്പുറം : കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. മലപ്പുറം വളളിക്കുന്ന് സ്വദേശി ആര്യ(26)യെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ സ്വന്തം വീട്ടില്‍ നിന്നും സ്‌കൂട്ടറില്‍ പുറത്തേക്ക് പോയ ആര്യയെ പിന്നീട് കാണാതാകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലില്‍ കടലുണ്ടി പുഴയുടെ തീരത്ത് നിന്നും ആര്യയുടെ സ്‌കൂട്ടറും ചെരുപ്പും കണ്ടെത്തി.
രാത്രി തന്നെ പുഴയില്‍ അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഉച്ചയ്‌ക്ക് ശേഷം പുഴയില്‍ തോട്ടക്കടവ് ഭാഗത്ത് മൃതദേഹം കാണുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ആര്യയും കക്കോട് സ്വദേശി ശാശ്വതുമായുളള വിവാഹം നടന്നത്. ഇന്നലെയാണ് സ്വന്തം വീട്ടിലേക്ക് ഇവര്‍ എത്തിയത്. ആര്യയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.