കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. മലപ്പുറം വള‌ളിക്കുന്ന് സ്വദേശി ആര്യ(26)യെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ സ്വന്തം വീട്ടില്‍ നിന്നും സ്‌കൂട്ടറില്‍ പുറത്തേക്ക് പോയ ആര്യയെ പിന്നീട് കാണാതാകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലില്‍ കടലുണ്ടി പുഴയുടെ തീരത്ത് നിന്നും ആര്യയുടെ സ്‌കൂട്ടറും ചെരുപ്പും കണ്ടെത്തി.

രാത്രി തന്നെ പുഴയില്‍ അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഉച്ചയ്‌ക്ക് ശേഷം പുഴയില്‍ തോട്ടക്കടവ് ഭാഗത്ത് മൃതദേഹം കാണുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ആര്യയും കക്കോട് സ്വദേശി ശാശ്വതുമായുള‌ള വിവാഹം നടന്നത്. ഇന്നലെയാണ് സ്വന്തം വീട്ടിലേക്ക് ഇവ‌ര്‍ എത്തിയത്. ആര്യയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മല്ലപ്പള്ളി ബ്ലോക്ക്‌ കൺവെൻഷൻ നടന്നു

0
മല്ലപ്പള്ളി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മല്ലപ്പള്ളി ബ്ലോക്ക്‌...

പത്തനംതിട്ട മിനി സ്റ്റേഷനിലെ 12 ഓഫീസുകള്‍ മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു

0
പത്തനംതിട്ട : മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന 12 ഓഫീസുകള്‍ വിവിധ...

ഗുണനിലവാരമില്ലാത്ത പാത്രങ്ങളുടെ വില്പന പത്തനംതിട്ടയിലും വ്യാപകം : കണ്ണടച്ച് നഗരസഭ

0
പത്തനംതിട്ട : ഗുണനിലവാരമില്ലാത്ത പാത്രങ്ങളുടെ വില്പന പത്തനംതിട്ടയിലും വ്യാപകം. നഗരത്തിലെ സ്വകാര്യ...

കർക്കിടക വാവുബലി : കോന്നി ഗ്രാമ പഞ്ചായത്തില്‍ ഒരുക്കങ്ങൾ പൂർത്തിയായി

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള കർക്കിടക വാവുബലി കേന്ദ്രങ്ങളായ മുരിങ്ങമംഗലം...