ഭാരതപ്പുഴയില്‍ പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയനിലയില്‍ നവജാതശിശുവിന്റെ മൃതദേഹം

For full experience, Download our mobile application:
Get it on Google Play

ചെറുതുരുത്തി : ഭാരതപ്പുഴയില്‍ പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയനിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി തടയണയിലാണ് കണ്ടെത്തിയത്. തടയണ കാണാനെത്തിയ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. തടയണയുടെ ഷട്ടറില്‍ തങ്ങിനിന്ന് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു പരിസരവാസികള്‍ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടേതാണെന്നാണ് സംശയം.

സ്ഥലത്തെത്തിയ പോലീസ് മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയില്‍ മാത്രമേ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂ. കുട്ടിയുടെ മൃതദേഹം എങ്ങനെ ഇവിടെയെത്തി എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി പ്രസവിച്ച സ്ത്രീകളുടെയും പരിസരപ്രദേശത്തെ ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കലഞ്ഞൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
കോന്നി  : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക...

പത്തനംതിട്ട നഗരസഭ കര്‍ഷക ദിനാചരണം നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെയും കൃഷിവികസന കർഷക ക്ഷേമ വകുപ്പിന്റെയും കൃഷിവികസന...

വീണ്ടും NCD കച്ചവടം – നിക്ഷേപം ഇരട്ടിപ്പിക്കാം : വമ്പന്‍ തട്ടിപ്പിനൊരുങ്ങി ബ്ലയിഡ് കമ്പനികള്‍

0
കൊച്ചി : ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും NCD കച്ചവടവുമായി...

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...