അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍ ; മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസം പഴക്കം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : വടക്കന്‍ പറവൂര്‍ കോട്ടുവള്ളി കൈതാരം സരോകൃഷ്ണയില്‍ കെ.ബി സരോജം (70), മകന്‍ കെ.രാജേഷ് (48) എന്നിവരെ നേമത്തെ വാടക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് സംഭവം പുറത്തറിയുന്നത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. നേമം കോര്‍പറേഷന്‍ സോണ്‍ ഓഫിസിന് സമീപം മാളികവീട് ജംക്‌ഷന്‍ പൂരം വീട്ടിലാണ് സംഭവം നടന്നത്. മൂന്നുമാസം മുമ്പാണ് ഇവര്‍ ഇവിടെ താമസത്തിന് വന്നത്. ഇവര്‍ ഇരുവരും മാത്രമായിരുന്നു വീട്ടില്‍. രാവിലെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ വീട്ടുടമയെ വിവരം അറിയിച്ചു.

മുകളിലെ നിലയിലായിരുന്നു മൃതദേഹങ്ങള്‍ റെയില്‍വേ പാര്‍സല്‍ വിഭാഗത്തില്‍ ജോലിയുണ്ടായിരുന്ന രാജേഷ് അത് വേണ്ടെന്ന് വച്ചശേഷം ചാലയില്‍ കട നടത്തിവരികയായിരുന്നു. വിവാഹം വേര്‍പെടുത്തിയിരുന്നു. ഇരുവര്‍ക്കും നാട്ടുകാരുമായി ബന്ധമില്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. വാടകച്ചീട്ടില്‍ പൂജപ്പുരയിലെ വിലാസമാണ് നല്‍കിയിരിക്കുന്നത്. ആറുവര്‍ഷം മുന്‍പ് വടക്കന്‍ പറവൂരിലെ വീടും മറ്റും വിറ്റതായും പിന്നെ പല സ്ഥലങ്ങളിലായി മാറിത്താമസിച്ചുവരികയായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. എഫ്‌എസിടി ജീവനക്കാരനായിരുന്ന രാജേഷിന്റെ അച്ഛന്‍ കൃഷ്ണപിള്ള നേരത്തെ തൂങ്ങിമരിച്ചിരുന്നു. രാജേഷിന്റെ സഹോദരി എറണാകുളത്താണ് താമസം. ബന്ധുക്കള്‍ എത്തിയാലേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...