പാലായില്‍ യുവതി പൊട്ടക്കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പാലാ : യുവതിയെ അടുത്ത വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോടനാല്‍ ഇലവനാല്‍തൊടുകയില്‍ രാജേഷിന്റെ ഭാര്യ ദൃശ്യയെ (28) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറ്റില്‍ നിന്നും പുറത്തെടുത്ത മൃതദേഹത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. തീ കൊളുത്തിയശേഷം കിണറ്റില്‍ ചാടിയതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഏലപ്പാറ ചിന്നാര്‍ സ്വദേശിയാണ് ദൃശ്യ. 4 വര്‍ഷം മുന്‍പായിരുന്നു രാജേഷിന്റെയും, ദൃശ്യയുടെയും വിവാഹം. ഇരുവര്‍ക്കും കുട്ടികളില്ല. അതേസമയം ദൃശ്യ അമിതമായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതു ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ദൃശ്യ ചിന്നാറിലെ വീട്ടില്‍ പോയിരുന്നു. തിരികെ വരുമ്പോള്‍ ബന്ധുക്കളെ കൂട്ടണമെന്നു ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. എന്നാല്‍ തിങ്കളാഴ്ച ദൃശ്യ തനിച്ചാണ് തിരിച്ചെത്തിയത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ദൃശ്യയുടെ കുടുംബാംഗങ്ങളെ അന്നു തന്നെ വിളിച്ചുവരുത്തിയിരുന്നു. ഇരുവീട്ടുകാരും തമ്മില്‍ ചര്‍ച്ച നടത്തിയാണ് ബന്ധുക്കള്‍ മടങ്ങിയതെന്നും പോലീസ് പറയുന്നു.

ഇതേസമയം അയല്‍വീട്ടിലെ ഗൃഹനാഥനു ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് രാജേഷിന്റെ പിതാവ് അവിടെക്ക് പോയി. 2.30നു തിരികെ വരുമ്പോഴാണ് ദൃശ്യയെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്നു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് അടുത്ത വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുന്നത്. കിണറിനു സമീപത്തു നിന്നു ടോര്‍ച്ചും കണ്ടെത്തി. പോലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇന്ന് ഏലപ്പാറ ചിന്നാറിലെത്തിച്ച്‌ സംസ്‌കരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാടക വീട്ടിൽ താമസിച്ചിരുന്ന 65 കാരൻ കൊല്ലപ്പെട്ട നിലയിൽ : കൈകാലുകൾ കെട്ടിയ നിലയിൽ...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...