ചെങ്ങന്നൂർ റവന്യൂ ടവർ നിർമാണത്തിന് 14ന് ശിലയിടും

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂരിലെ റവന്യൂ ഓഫീസുകൾ ഒറ്റക്കുടകീഴിലാക്കുന്ന റവന്യൂ ടവറിന്റെ (മിനി സിവിൽ സ്റ്റേഷൻ അനക്സ്) നിർമാണത്തിന് 14-നു ശിലയിടും. രാവിലെ 11-ന് മന്ത്രി കെ. രാജനാണ് ഉദ്ഘാടനം നിർവഹിക്കുക. എൻജിനിയറിങ് കോളേജിനു സമീപത്തെ പഴയ താലൂക്ക്‌ ഓഫീസ് സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് കെട്ടിടസമുച്ചയം ഉയരുന്നത്. 21 കോടി ചെലവഴിച്ച് അഞ്ചു നിലകളിലാണ് ടവർ നിർമിക്കുന്നത്.
5261.95 ചതുരശ്രമീറ്ററാണ് കെട്ടിടത്തിന്റെ വിസ്തീർണം. താലൂക്ക്‌ ഓഫീസ്, വില്ലേജ്‌ ഓഫീസ്, ആർഡിഒ ഓഫീസ്‌ എന്നിവ റവന്യൂ ടവറിലുണ്ടാകും.

മറ്റുചില സർക്കാർ ഓഫീസുകളും പുതിയ കെട്ടിടസമുച്ചയത്തിലേക്കു മാറ്റിയേക്കും. റവന്യൂ ഓഫീസുകൾ ഒരേ കെട്ടിടസമുച്ചയത്തിൽ വരുന്നത് പൊതുജനങ്ങൾക്കു സഹായകരമാകും.
എല്ലാ ഓഫീസുകൾക്കും വിശാലമായ സൗകര്യമാണ് ഒരുക്കുന്നത്. മരാമത്ത് (കെട്ടിടം) വിഭാഗത്തിനാണ് നിർമാണച്ചുമതല. റവന്യൂ ഓഫീസുകൾ ഒരു കെട്ടിടത്തിൽ വേണമെന്ന മന്ത്രി സജി ചെറിയാന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ ടവർ നിർമിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...