കുവൈത്ത് സിറ്റി : ജോർഡനിൽ കുവൈത്ത് സംഭാവന ചെയ്ത വിദ്യാഭ്യാസ സമുച്ചയത്തിന് തറക്കല്ലിട്ടു. ജോർഡനിലെ കുവൈത്ത് അംബാസഡർ ഹമദ് അൽ മെറിയാണ് ജോർഡൻ സഹാബ് ഏരിയയിൽ നിർമിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ടത്. അബ്ദുല്ല യോസിഫ് ബോഡായി ധനസഹായം നൽകുന്ന പ്രോജക്ട്, എജുക്കേഷണൽ ഇവാക്വേഷൻ അക്കാദമിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ചാരിറ്റി പ്രോജക്ടിന്റെ ഭാഗമാണ്. ജോർദാനിലെ അക്കാദമിയുടെ ആറാമത്തെ പ്രൊജക്ടാണിത്. ജാസിം അൽ യാസീന്റെ മേൽനോട്ടത്തിൽ കുവൈത്ത് സംഭാവനയോടെയാണ് ഇത് നടക്കുന്നത്. ജോർഡനും കുവൈത്തും തമ്മിലുള്ള ശക്തമായ ബന്ധങ്ങളുടെ തുടർച്ചയും ജോർദാനിലെ കുവൈത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗവുമാണ് പദ്ധതിയെന്ന് അംബാസഡർ അൽ മാരി പറഞ്ഞു. ജോർഡനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുന്നതായും അറബ് ലോകത്തും ആഗോളതലത്തിലും അതിന്റെ സവിശേഷതകൾ ദൃശ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























