നവകേരള സദസ് ; ഏറ്റവും അധികം പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നവകേരളാ സദസ്സില്‍ ഏറ്റവുമധികം പരാതികള്‍ കിട്ടിയ മലപ്പുറം ജില്ലയില്‍ പരാതി പരിഹാര നടപടികള്‍ ഇഴയുന്നു. മലപ്പുറത്ത് കിട്ടിയ 81354 പരാതികളില്‍ 2375 എണ്ണം മാത്രമാണ് ഒരു മാസം കൊണ്ട് പരിഹരിച്ചത്. 5134 പരാതികളില്‍ നടപടി പൂര്‍ത്തിയായതായാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ മാസം 27 മുതല്‍ മുപ്പത് വരെയായിരുന്നു നവകേരളാ സദസ്സിന്‍റെ മലപ്പുറം ജില്ലയിലെ പര്യടനം. ഒരു മാസം പിന്നിട്ടിട്ടും പരാതി പരിഹരിക്കുന്ന കാര്യത്തില്‍ മെല്ലെപ്പോക്ക് തുടരുകയാണ്. പരാതി കിട്ടി 45 ദിവസത്തിനകം തീര്‍പ്പെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. അങ്ങനെയെങ്കില്‍ മലപ്പുറം ജില്ലയിലെ പരാതികള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ ഇനി പതിനഞ്ച് ദിവസം കൂടി. ആകെ കിട്ടിയ 81354 പരാതികളില്‍ 2375 പരാതികളാണ് ഒരു മാസം കൊണ്ട് പരിഹരിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ 5134 പരാതികള്‍ കൂടി കൂട്ടിയാല്‍ 7509 പരാതികള്‍ ഉടന്‍ തീര്‍പ്പാകും.

ശേഷിക്കുന്ന 73584 പരാതികളാണ് പതിനഞ്ച് ദിവസം കൊണ്ട് പരിഹരിക്കേണ്ടത്. ഇത് എങ്ങനെ സാധ്യമാകുമെന്നതില്‍ ഉദ്യോഗസ്ഥര്‍ക്കും ഉത്തരമില്ല. പരാതികളില്‍ ഭൂരിഭാഗവും സംസ്ഥാന തലത്തില്‍ തീരുമാനമെടുക്കേണ്ടവയാണ്. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് മലപ്പുറത്ത് അധികവും. 29876 പരാതികള്‍. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പതിമൂവായിരത്തോളം പരാതികളാണ് കിട്ടിയിരിക്കുന്നത്.നയപരമായി സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ട കാര്യങ്ങളിലുള്‍പ്പെടെ പരാതികള്‍ കിട്ടിയിട്ടുണ്ട്. ഈ പരാതികളുടെയെല്ലാം തുടര്‍നടപടികള്‍ക്കായി നെട്ടോട്ടമോടുകയാണ് ഉദ്യോഗസ്ഥര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...