ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ പുതിയ കോഴ്‌സുകള്‍ സംസ്ഥാനത്തെ കോളജുകളില്‍ അനുവദിക്കും : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ പുതിയ കോഴ്‌സുകള്‍ സംസ്ഥാനത്തെ കോളജുകളില്‍ അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന അനാച്ഛാദനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മിഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും പ്രാധാന്യം നല്‍കി. രാം പിണറായി സര്‍ക്കാരിന്റെ പ്രാഥമിക ഊന്നല്‍ ഉന്നത വിദ്യാഭ്യാസ മേഖലക്ക് തന്നെ ആയിരുന്നു. കാലോചിതമായ മാറ്റങ്ങള്‍ ഉള്‍കൊ് കൊുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് സര്‍ക്കാര്‍ നടത്തുന്നത്.
ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളെ തരണം ചെയ്താണ് നാം മുന്നോട്ട് പോകുന്നത്.

നഴ്സിംഗിനും എഞ്ചിനീയറിംഗിനുമായി അന്യസംസ്ഥാനത്തേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ പലപ്പോഴും പല ബുദ്ധിമുട്ടുകളിലും അകപ്പെടാറു്. അത്തരം പ്രശ്നങ്ങള്‍ക്കെല്ലാം ഒരു പരിഹാരമെന്നോണമാണ് സംസ്ഥാനത്ത് പുതിയ നഴ്സിംഗ് കോളജുകളും കൂടുതല്‍ സീറ്റുകളും അനുവദിക്കുന്നത്. ഒരു വര്‍ഷത്തിനിടയില്‍ പതിനാറ് നഴ്സിംഗ് കോളേജുകളാണ് ആരംഭിച്ചത്. ജില്ലാ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ കോളേജ് ജില്ലയുടെ പ്രതീക്ഷയാണ്. പല വെല്ലുവിളികളുായപ്പോഴും അധ്യാപകര്‍ തളരാതെ മുന്നോട്ട് പോയി. സ്ഥലപരിമിതിയാണ് ഇവിടുത്തെ വലിയ പ്രശ്നം. എന്നാല്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ അതിന് ഒരു പരിഹാരമാകുമെന്നും വിദ്യാര്‍ഥികള്‍ക്ക് പഠനസാഹചര്യവും കൂടുതല്‍ തൊഴിലവസരങ്ങളും സംസ്ഥാനത്ത് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സി പാസ് ഡയറക്ടര്‍ പ്രൊഫ. സി ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എം എല്‍ എ യും ദേശാഭിമാനി മാനേജരും ആയ കെ ജെ തോമസ് , നഗരസഭ കൗണ്‍സിലര്‍ അഡ്വ. എ സുരേഷ് കുമാര്‍, സി പാസ് ഗവേണിംഗ് ബോഡി അംഗം ഡോ. ജേക്കബ് ജോര്‍ജ്, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ഡോ. എ അബ്ദുള്‍ വഹാബ്, പി ടി എ വൈസ് പ്രസിഡന്റ് സി എ സജീര്‍, കോളജ് പ്രിന്‍സിപ്പല്‍ ആന്‍ വി ഈശോ, അധ്യാപകര്‍ , വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...