സഹോദരങ്ങളും നാല് കുട്ടികളുമുള്‍പ്പെടെ ആറ് പേരെ ഫ്ലാറ്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : സഹോദരങ്ങളും നാല് കുട്ടികളുമുള്‍പ്പെടെ ആറ് പേരെ ഫ്ലാറ്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാത്വ ജി.ഐ.ഡി.സിയിലെ ഫ്ലാറ്റില്‍ ഇന്ന് രാവിലെയാണ് സംഭവം. അമരീഷ് പട്ടേല്‍(42),  ഗൗരങ്ക് പട്ടേല്‍(40),  കീര്‍ത്തി (9), സാന്‍വി (7), മയൂര്‍ (12),  ധ്രുവ് (12) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി കെട്ടിത്തൂക്കിയ ശേഷം അമരീഷും ഗൗരങ്കും തൂങ്ങിമരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നഗരത്തില്‍ രണ്ടിടങ്ങളിലായാണ് അമരീഷും ഗൗരങ്കും താമസിക്കുന്നത്. വ്യാഴാഴ്ച കുട്ടികളുമായി പുറത്തേക്ക് പോയ ഇവര്‍ രാത്രിയായിട്ടും തിരിച്ചെത്തിയില്ല. ഇതോടെ ഭാര്യമാര്‍ ഇവരുടെ ഉടമസ്ഥതയിലുള്ള ജി.ഐ.ഡി.സിയിലെ ഫ്ലാറ്റിലെത്തി നടത്തിയ തെരച്ചിലില്‍ ആള്‍ത്താമസമില്ലാത്ത ഫ്ലാറ്റിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയതായി കണ്ടെത്തി. തുടര്‍ന്ന് അര്‍ധരാത്രിയോടെ സ്ഥലത്തെത്തിയ പോലീസ് വാതില്‍ പൊളിച്ച്‌ അകത്തുകടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

അമരീഷ് പട്ടേലും ഗൗരങ്ക് പട്ടേലും സ്വീകരണമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. കീര്‍ത്തി, സാന്‍വി എന്നിവരുടെ മൃതദേഹങ്ങള്‍ അടുക്കളയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയിലും കണ്ടെത്തി. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം കുട്ടികളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് പറയുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...