നാല് എയർബസുകൾ കൂടി ഉടൻ ഇന്ത്യയിലേക്ക്

For full experience, Download our mobile application:
Get it on Google Play

പാരീസ് : എയർ ഇന്ത്യയ്ക്കായുള്ള നാല് എയർ ബസ് എ 350 – 900 വൈഡ് ബോഡി വിമാനങ്ങൾ വൈകാതെ ഇന്ത്യയിലെത്തുമെന്ന് സൂചന. ഫ്രാൻസിലെ ടൂലൂസിലെ എയർബസ് ആസ്ഥാനത്ത് അവസാന ഘട്ട തയാറെടുപ്പിലുള്ള നാല് വിമാനങ്ങളും ഈ മാസം എയർ ഇന്ത്യയ്ക്ക് കൈമാറിയേക്കും. വി.ടി – ജെ.ആർ.എച്ച് രജിസ്ട്രേഷനിലെ വിമാനമാണ് ആദ്യമെത്തുക. എയർ ഇന്ത്യയുടെ ആദ്യ എയർ ബസ് എ 350 – 900 ഡിസംബർ അവസാനവും രണ്ടാമത്തേത് ഫെബ്രുവരി ആദ്യവും ഇന്ത്യയിലെത്തിയിരുന്നു. ഇവ രണ്ടും ആഭ്യന്തര സർവീസിനാണ് നിലവിൽ ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര സർവീസ് ഈ വർഷം പകുതിയോടെയുണ്ടാകുമെന്നാണ് സൂചന.

ഇന്ത്യയിൽ എ 350 അവതരിപ്പിക്കുന്ന ആദ്യ എയർലൈനാണ് ടാ​റ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ.250 എയർബസ് വിമാനങ്ങൾക്കാണ് കഴിഞ്ഞ വർഷം എയർ ഇന്ത്യ ഓർഡർ നൽകിയത്. ഇതിൽ 20 എണ്ണം എ 350 – 900 ആണ്. കൂടാതെ, 20 എ 350 – 1000 വിമാനങ്ങളും , 210 എ 320 നിയോ നാരോ ബോഡി വിമാനങ്ങളും ഇതിൽപ്പെടുന്നു. 350ഓളം പേർക്ക് യാത്ര ചെയ്യാനാവുന്ന എ 350 – 900 ഒ​റ്റത്തവണ 15,000 കിലോമീ​റ്റർ ദൂരം സഞ്ചരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...