ഗുജറാത്തിൽ കുടുംബവുമായി പോയ ആംബുലൻസിന് തീപിടിച്ച് പിഞ്ചുകുഞ്ഞടക്കം നാല് മരണം

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ഗുജറാത്തിലെ മൊദാസയിൽ കുടുംബവുമായി പോയ ആംബുലൻസിന് തീപിടിച്ച് പിഞ്ചുകുഞ്ഞടക്കം നാല് മരണം. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും കൂടുതൽ ചികിത്സയ്ക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുപോകവെയാണ് തീപിടിച്ചതെന്ന് ആരവല്ലി പോലീസ് സൂപ്രണ്ട് (എസ്‌പി) മനോഹർസിങ് ജഡേജ പറഞ്ഞു. സ്വകാര്യ ആശുപത്രിയുടെ ആംബുലൻസിനാണ് തീപിടിച്ചത്. മൊദാസ പട്ടണത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പുലർച്ചെ 12:45 ഓടെ ഓടിക്കൊണ്ടിരിക്കുന്ന ആംബുലൻസിൽ തീപിടുത്തമുണ്ടായി.

മരിച്ച നാല് പേരിൽ ഡോക്ടറും നഴ്‌സും നവജാത ശിശുവും ഉൾപ്പെടുന്നു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ടിന് ശേഷം മാത്രമേ വ്യക്തമാകൂവെന്നും എസ്പി പറഞ്ഞു. കുഞ്ഞിന്റെ മുത്തശ്ശി ഉൾപ്പെടെയുള്ള കുടുംബം മഹിസാഗറിലെ ലുനാവാഡയിൽ നിന്ന് ചികിത്സയ്ക്കായി മൊദാസയിൽ എത്തിയതായിരുന്നു. കുഞ്ഞിന്റെ അവസ്ഥ വഷളായതിനെത്തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. പൊള്ളലേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...