ഓണറേറിയവും ഇൻസെന്റീവും ലഭിച്ചിട്ട് നാലു​മാസം പിന്നിടുന്നു ; കനത്ത പ്രതിസന്ധിയിൽ ആശാവർക്കർമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ആശാവർക്കർമാർക്ക് ഓണറേറിയവും ഇൻസെന്റീവും ലഭിച്ചിട്ട് നാലുമാസം പിന്നിടുന്നു. രണ്ടുമാസത്തെ കുടിശ്ശിക നൽകാൻ ധനവകുപ്പ് പണം അനുവദിച്ചെങ്കിലും അത് ഉത്തരവിൽ മാത്രമായി ഒതുങ്ങിയെന്നും ആശാവർക്കർമാർ ആരോപിക്കുന്നു. കുടിശിക തുക ഉടൻ നൽകണമെന്ന ആവശ്യവുമായി ആശാവർക്കർമാർ നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിന് മുന്നിൽ സമരം നടത്തി. ഒക്ടോബർ മുതൽ ജനുവരി വരെയുള്ള നാലു മാസത്തെ ഓണറേറിയവും ഇൻസെന്റീവുമാണ് ഇരുപത്തിയാറായിരത്തിലധികം വരുന്ന കേരളത്തിലെ ആശാവർക്കർമാർക്ക് കുടിശ്ശികയായി സർക്കാർ നൽകാനുള്ളത്.

ഈ തുക ഉടൻ നൽകണമെന്നും,എല്ലാ മാസവും അഞ്ചിന് തന്നെ ശമ്പളം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. നിലവിൽ ഇൻസെന്റീവ് ആയി ലഭിക്കുന്ന 6000 രൂപവർദ്ധിപ്പിച്ച് 7000 ആയി ഉയർത്തും എന്ന് പറഞ്ഞെങ്കിലും അതിലും തീരുമാനം ഉണ്ടായില്ല. ക്രിസ്മസിന് മുമ്പ് ആശാ വർക്കർമാരുടെ രണ്ട് മാസത്തെ കുടിശ്ശിക ഉൾപ്പെടുത്തി മുടങ്ങിക്കിടക്കുന്ന ശമ്പളം നൽകാൻ സംസ്ഥാന ധനവകുപ്പ് 26.11 കോടി രൂപ അനുവദിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...