ദുബായ്: ഈ വർഷം ഇതുവരെ ദുബായിൽ വിവിധയിടങ്ങളിലായി നടന്ന ഇ-സ്‌കൂട്ടർ, സൈക്കിൾ അപകടങ്ങളിലായി നാല് പേർ മരിച്ചതായി പോലീസ് അറിയിച്ചു. അപകടങ്ങളിൽ 25 പേർക്ക് പരിക്കേറ്റിറ്റുണ്ടെന്നും ഓപ്പറേഷൻ അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡന്റ് മേജർ-ജനറൽ അബ്ദുള്ള അലി അൽ ഖൈത്തി പറഞ്ഞു. 7800 ഗതാഗത നിയമലംഘനങ്ങളാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. ഗതാഗത നിയമങ്ങൾ ലംഘിച്ച 4,474 സൈക്കിളുകളും ഇ-സ്‌കൂട്ടറുകളും പിടിച്ചെടുത്തു. പ്രതിദിനം ശരാശരി 43 ഗതാഗത നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വാഹനമോടിക്കുക, അപകടമുണ്ടായാൽ അവ അധികൃതരെ അറിയിക്കാതിരിക്കുക, മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണിയാകും വിധം വാഹനമോടിക്കുക, സൈക്കിളിൽ ഒന്നിലേറെപ്പേർ യാത്ര ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 200 ദിർഹം മുതൽ 500 ദിർഹം വരെ പിഴ ചുമത്തും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.































