ഓട്ടോറിക്ഷ ചിഹ്നം കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്രമങ്ങൾ മാത്രം ബാക്കി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഓട്ടോറിക്ഷാ ചിഹ്നം പാർട്ടിയുടെ ഓദ്യോഗിക ചിഹ്നമായി ലഭിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്രമങ്ങൾ മാത്രമാണ് ഇനി ബാക്കി. ഓട്ടോറിക്ഷ ചിഹ്നത്തെ നെഞ്ചോട് ചേർക്കുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ കോട്ടയത്ത് കരുത്ത് തെളിയിച്ച കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വിജയ ചിഹ്നമായ ഓട്ടോറിക്ഷ കൂടെ കൂട്ടുകയാണ് . ഓട്ടോറിക്ഷ ചിഹ്നം ജനങ്ങൾക്ക് ഇടയിലുണ്ടാക്കിയ സ്വാധീനവും സ്വീകാര്യതയും കണക്കിലെടുത്താണ് തീരുമാനം . കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ഉന്നതാധികാര സമിതിയോഗത്തിൽ ഓട്ടോറിക്ഷ ചിഹ്നം ലഭിക്കാൻ നടപടികൾ സ്വീകരിക്കാൻ ധാരണയായിരുന്നു. മറ്റു പാർട്ടികൾ ആരും ഓട്ടോറിക്ഷാ ചിഹ്നം ആവശ്യപ്പെടാത്തതും നേട്ടമായി.എം.പിയെ ലഭിച്ചതോടെ സംസ്ഥാന പാർട്ടി പദവി ചിഹ്നം എന്നിവ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിനും ഇനി സ്വന്തമാകും.

കുതിര, സൈക്കിൾ ചിഹ്നങ്ങളായിരുന്നു നേരത്തെ ജോസഫ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ചെണ്ടയായിരുന്നു ചിഹ്നം. മാണി ഗ്രൂപ്പിൻ്റെ രണ്ടിലയ്ക്കെതിരെ ഇനി മുതൽ ജോസഫിൻ്റെ ഓട്ടോറിക്ഷ ഏറ്റുമുട്ടുന്ന കേരളാ കോൺഗ്രസിസ് രാഷ്ട്രീയത്തിനാകും മധ്യകേരളം സാക്ഷ്യം വഹിക്കുക.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം

0
ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം. ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ നയപ്രഖ്യാപന...

പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ ; ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും...

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....

വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു ; കടിച്ച പാമ്പുമായി നേരെ പോയത്...

0
കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന്‍റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്‍...