ഡൽഹിയിൽ ജലക്ഷാമം രൂക്ഷം : അധിക ജലം നൽകാതെ ഹരിയാന ; നിരാഹാര സമരത്തിന് മന്ത്രി അതിഷി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡൽഹിയിൽ ജലക്ഷാമം രൂക്ഷമായി തുടരുന്നു. ഹരിയാന ഡൽഹിക്ക് വെള്ളം കൊടുത്തില്ലെങ്കിൽ നാളെ മുതൽ നിരാഹാരം ആരംഭിക്കുമെന്ന നിലപാടിലാണ് മന്ത്രി അതിഷി മാര്‍ലെന. എന്നാൽ ആം ആദ്മി സർക്കാരിനെ കുറ്റപ്പെടുത്തി ഡൽഹിയിൽ സമരം ശക്തമാക്കുകയാണ് ബിജെപി. രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഹരിയാനയിൽ നിന്നും കൂടുതൽ ജലം വിട്ടുകിട്ടാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർക്കാർ കത്തയച്ചിരുന്നു. സ്വന്തമായി ജല സ്രോതസ് ഇല്ലാത്ത ഡൽഹിക്കു ഹരിയാനയിൽ നിന്നും 613 ദശലക്ഷം ഗ്യാലൻ ജലമാണ് വിട്ടുകൊടുക്കേണ്ടത്. നിലവിൽ ലഭിക്കുന്നത് 513 ദശലക്ഷം ഗ്യാലൻ ജലം മാത്രമാണ്. എല്ലാ ബിജെപി എംപിമാരും ഹരിയാനയോടും ജലം വിട്ടു നൽകാൻ അഭ്യർത്ഥിക്കണമെന്നു മന്ത്രി ആതിഷി ആവശ്യപ്പെട്ടു വെള്ളം നൽകാൻ പോകുന്നില്ല എന്ന കടുത്ത നിലപാടിലാണ് ഹരിയാന. ഡൽഹിയുടെ ആഭ്യന്തര പ്രശ്‌നം അവർ തന്നെ പരിഹരിക്കണമെന്നും ഹരിയാനയ്ക്ക് കൂടുതലായി ഒന്നും ചെയ്യാനില്ലെന്നു മന്ത്രി ഡോ.അഭേ സിങ് വ്യക്തമാക്കി.

തെക്കൻ ഡൽഹിയിലേക്ക് വെള്ളം എത്തിക്കുന്ന സോണിയ വിഹാറിലെ പൈപ്പിൽ കഴിഞ്ഞ ദിവസം വലിയ ചോർച്ച ഉണ്ടായതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നു ആംആദ്മി ആരോപിക്കുന്നു. സൗജന്യ കുടിവെള്ളം വാഗ്ദാനം ചെയ്ത അധികാരത്തിലെത്തിയ ആം ആദ്മി, ലഭിച്ചിരുന്ന കുടിവെള്ളവും മുടിച്ചെന്നു ബിജെപി കുറ്റപ്പെടുത്തുന്നു. ടാങ്കറുകളെ കാത്താണ് രാത്രി വരെ ഡൽഹിക്കാർ തെരുവിൽ ചെലവഴിക്കുന്നത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ

0
തിരുവനന്തപുരം: വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും....

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ ടോള്‍ നല്‍കാതെ കടന്നുകളഞ്ഞ കാര്‍ ഒടുവില്‍ പോലീസ്...

0
കോഴിക്കോട്: ദേശീയ പാത ആറുവരിപ്പാതയില്‍ പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ...