കൊടുങ്ങല്ലൂരിൽ കല്യാണ സൽക്കാരത്തിനിടെ കൂട്ടത്തല്ല് ; കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : കൊടുങ്ങല്ലൂരിൽ വിവാഹ സൽക്കാരത്തിനിടെയുണ്ടായ തർക്കം വലിയ സംഘർഷത്തിൽ കലാശിച്ചു. അയൽവാസികൾ തമ്മിലുണ്ടായ വാക്കേറ്റമാണ് ഒടുവിൽ കൂട്ടത്തല്ലായി മാറിയത്. സൽക്കാരത്തിനെത്തിയവർ പരസ്പരം പാത്രങ്ങൾ വച്ചെറിഞ്ഞതിനെ തുടർന്ന് ഒരു കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ നടന്ന വിവാഹ റിസപ്ഷനിടെയാണ് സംഭവം. അയൽവാസികൾ തമ്മിൽ ഒന്നോ രണ്ടോ കാര്യങ്ങൾ പറഞ്ഞ് തുടങ്ങിയ തർക്കം പിന്നീട് വലിയ ബഹളത്തിലേക്കും കൈയാങ്കളിയിലേക്കും മാറുകയായിരുന്നു.

സംഘർഷം രൂക്ഷമായതോടെ അവിടെയുണ്ടായിരുന്ന പാത്രങ്ങൾ എടുത്ത് പരസ്പരം എറിയുന്ന സാഹചര്യം ഉണ്ടായി. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പരിക്കേറ്റ നാലുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് കൊടുങ്ങല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ആരും പരാതി നൽകിയിട്ടില്ലെന്നും പരാതി ലഭിക്കുന്ന മുറയ്ക്ക് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...