പെരുനാട്‌ മാടമണ്ണിൽ നാലുപേരെ തെരുവുനായ കടിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് മാടമണ്ണിൽ വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന സ്ത്രീയെ അടക്കം നാലുപേരെ തെരുവുനായ കടിച്ചു. മാടമൺ മേപ്പനാൽ സന്തോഷ് കുമാർ (39), കൊല്ലംപുരയിടത്തിൽ സന്ദീപ്‌മോൻ (13), ഹരിത ഭവനിൽ ഹരി (42), ഭാര്യ സുനു (38) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പേവിഷ ബാധയുടെ ലക്ഷണങ്ങൾ കാട്ടിയിരുന്ന നായയെ നാട്ടുകാർ തല്ലിക്കൊന്നു. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. മാടമണ്ണിൽനിന്ന്‌ തെങ്ങിൻ തോപ്പിലേക്കുള്ള റോഡിൽവെച്ച് ട്യൂഷന് പോവുകയായിരുന്ന സന്ദീപ് മോനെയാണ് നായ ആദ്യം കടിച്ചത്. ഇത് കണ്ട് ഓടിയെത്തിയ സന്തോഷ്‌കുമാറിനും കടിയേറ്റു. ഇവിടെനിന്ന്‌ ഓടിപ്പോയ നായ ഹരിയുടെ വീട്ടിനുള്ളിൽ കടന്ന് സുനുവിനെ കടിച്ചു. നായയെ ഓടിക്കാനെത്തിയ ഹരിയെയും നായ കടിക്കുകയായിരുന്നു. മിൽമ പാൽ ശേഖരിക്കാൻ എത്തിയ പിക്കപ്പ് വാനിലെ ഡ്രൈവർക്ക് നേരെ നായ പാഞ്ഞടുത്തു. വാഹനത്തിനുള്ളിലേക്ക് പെട്ടെന്ന കയറിയതിനാൽ ഡ്രൈവർ കടിയേൽക്കാതെ രക്ഷപെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....