മല്ലപ്പള്ളിയിൽ ഒന്നരക്കോടിയുടെ ആശുപത്രി ഉദ്‌ഘാടനം കഴിഞ്ഞ് നാലുവർഷമായിട്ടും തുറന്നില്ല

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ഗ്രാമപ്പഞ്ചായത്തിന്റെ ആയുർവേദ ഡിസ്പെൻസറി കീഴ്വായ്പൂര് എട്ടാം വാർഡിലാണ്. ഈ കേന്ദ്രം ആശുപത്രിയായി ഉയർത്താനായി 1.40 കോടി രൂപ ചെലവഴിച്ച് ഇതേ വളപ്പിൽ മറ്റൊരു കെട്ടിടം നിർമിച്ചിട്ട് വർഷം നാല് കഴിഞ്ഞു. 2020 ഓഗസ്റ്റ് 26-ന് ഉദ്‌ഘാടനം ചെയ്ത മന്ദിരം ഇതേവരെ തുറന്നിട്ടില്ല. ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ തസ്തിക അനുവദിക്കാത്തതാണ് തടസ്സത്തിന് കാരണം. ജില്ലയിൽനിന്ന് ആരോഗ്യമന്ത്രി ഉണ്ടായിട്ടും ഇക്കാര്യത്തിൽ നീക്കമുണ്ടായിട്ടില്ല. രണ്ട് നിലകളിലായി 20 കിടക്കകൾ ഇടാവുന്ന വാർഡ്, പഞ്ചകർമ തിയേറ്റർ, തിരുമ്മ്-ഉഴിച്ചിൽ സൗകര്യം, പരിശോധനാമുറി, ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മുറികൾ, ഫാർമസി, സ്റ്റോർ, ഭക്ഷണശാല, സന്ദർശകമുറി, 12 ശൗചാലയങ്ങൾ എന്നിവ പൊടിപിടിച്ചുകിടക്കുന്നു. ഏഴായിരം ചതുരശ്രയടിയാണ് കെട്ടിടത്തിന്റെ വിസ്താരം. മാത്യു ടി.തോമസ് എം.എൽ.എ.യുടെ നിർദേശപ്രകാരം സംസ്ഥാന സർക്കാരിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച തുകയാണ് പണിക്ക് വിനിയോഗിച്ചത്.

മുകൾനിലയുടെ ബാക്കിഭാഗംകൂടി പൂർത്തിയാകുമ്പോൾ 30 കിടക്കകളോടെ താലൂക്ക് ആശുപത്രിയാകും എന്നാണ് പറഞ്ഞിരുന്നത്. രണ്ടും മൂന്നും നിലകളും കോൺഫറൻസ് ഹാൾ, ചുറ്റുമതിൽ എന്നിവയും തീർക്കും. ആയുഷ് യോഗ സർട്ടിഫിക്കറ്റ് കോഴ്സ്, തെറാപ്പിസ്റ്റ് പരിശീലനം, ഔഷധസസ്യക്കൃഷി എന്നിവ നടത്തും. ആയുഷ് മന്ത്രാലയത്തിന്റെ ബ്ലോക്ക് റിസോഴ്സ്‌ സെന്ററാക്കും- എന്നൊക്കെയായിരുന്നു പണി തുടങ്ങുമ്പോഴുള്ള മറ്റ് പ്രഖ്യാപനം. എന്നാൽ കിടക്കകളും മറ്റ് ഉപകരണങ്ങളുംപോലും ഇന്നേ വരെ എത്തിച്ചിട്ടില്ല. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ച് ഈ ആശുപത്രി പരിസരത്ത് ഒരു ഔഷധസസ്യത്തോട്ടം ഒരുക്കി. അധികനാൾ കഴിയുംമുമ്പ് ഇല്ലാതെയുമായി. ഇപ്പോൾ കുന്നുപോലെ മണ്ണ് കൂട്ടിയിട്ടിരിക്കുകയാണ് ഇവിടെ. ഇത് നീക്കംചെയ്ത് ചുറ്റുമതിൽകൂടി നിർമിച്ചാൽ മരുന്നുചെടികൾ നടാനും മറ്റ് കാര്യങ്ങൾക്കും ഉപകരിച്ചേനേ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...