ഓണക്കാല മദ്യവിൽപ്പനയിൽ ഒന്നാം സ്ഥാനത്ത് കൊല്ലം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഓണക്കാല മദ്യവിൽപ്പനയിൽ ഒന്നാം സ്ഥാനത്ത് കൊല്ലം. ഉത്രാട ദിനത്തിൽ ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റ മദ്യത്തിലൂടെയാണ് ബിവറേജസ് ഔട്ട്‌ലെറ്റ് തല കണക്കിൽ ഒന്നാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് (2003) സ്വന്തമാക്കിയിരിക്കുന്നത്. 1,15,40,870 കോടി രൂപയുടെ മദ്യമാണ് ആശ്രാമം ഔട്ട്‌ലെറ്റിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് വിൽപ്പന നടത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനം കരുനാഗപ്പള്ളിയിലെ ഔട്ട്‌ലെറ്റിനാണ്. 1,15,02,520 രൂപയുടെ മദ്യമാണ് കരുനാഗപ്പള്ളിയിൽ വിറ്റത്.

ചാലക്കുടി, ഇരിങ്ങാലക്കുട, തിരുവനന്തപുരം പവർഹൗസ് എന്നിവയാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്നു കൊല്ലത്തിന്റെ സ്ഥാനം. ഇത്തവണ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ഏറ്റവും അധികം വിറ്റുപോയിരിക്കുന്നത്. ഇത് വഴി 97.51 ലക്ഷം രൂപയാണ് ലഭിച്ചത്. വിദേശ നിർമ്മിത മദ്യം വിറ്റതിലൂടെ 10.35 ലക്ഷം, ബിയർ വിറ്റതിലൂടെ ലഭിച്ചത് ഏഴ്‌ ലക്ഷം, വിദേശ നിർമ്മിത വൈൻ 10,320, വൈൻ 42,750 എന്നിങ്ങനെയാണ് വരുമാനം. വിദേശ നിർമ്മിത മദ്യം ഏറ്റവും അധികം വിൽപ്പന നടത്തിയതും കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റിലായിരുന്നു.

കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിൽ നിന്ന് 1,09,25,950 രൂപയുടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ഉത്രാടദിനത്തിൽ വിറ്റുപോയത്. കണക്കിൽ പത്താം സ്ഥാനത്തുള്ള കുണ്ടറ മുളവന ബെവ്‌കോ ഔട്ട് ലെറ്റിൽ 85 ലക്ഷം രൂപയുടെ മദ്യം വിറ്റു. ഇതിൽ 81.27 ലക്ഷം രൂപയും ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിറ്റതിലൂടെയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഒരു കോടി ഒരു ലക്ഷം രൂപയാണ് ആശ്രാമം ഔട്ട് ലെറ്റിൽ നടന്നത്. കഴിഞ്ഞ വർഷത്തേക്കാൾ നാല് കോടിയുടെ അധികവരുമാനമാണ് ഉണ്ടായതെന്ന് ബെവ്കോ അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...